കേരളം

kerala

പ്ലസ് ടു പരീക്ഷ ഫലം; വിദ്യാർഥികൾക്ക് ഇനി 9 ദിവസത്തെ കാത്തിരിപ്പ് മാത്രം - Kerala plus two result

By ETV Bharat Kerala Team

Published : Apr 30, 2024, 7:45 PM IST

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം മെയ് 9ന്. ഇത്തവണ പരീക്ഷയെഴുതിയത് 441120 വിദ്യാര്‍ഥികൾ.

പ്ലസ് ടു പരീക്ഷ ഫലം  KERALA PLUS TWO RESULT ON MAY 9TH  KERALA SSLC RESULT 2024 DATE  SSLC PLUS TWO RESULT KERALA
KERALA PLUS TWO RESULT

പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി 9 ദിവസത്തെ കാത്തിരിപ്പ് മാത്രം. സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം മെയ് 9, വ്യാഴാഴ്‌ച പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മെയ് 25ന് ആയിരുന്നു പ്ലസ് ടു പരീക്ഷ ഫലം വന്നത്.

ആകെ 441120 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏപ്രില്‍ 3 മുതല്‍ 23 വരെ നടത്തിയ മൂല്യ നിര്‍ണയ ക്യാമ്പിലൂടെ ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയായി. 77 ക്യാമ്പുകളിലായി ഇരുപത്തയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്ത മൂല്യ നിര്‍ണയ ക്യാമ്പിനെ തുടര്‍ന്ന് ടാബുലേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

അതേസമയം പ്ലസ് ടു പരീക്ഷയില്‍ കഴിഞ്ഞ തവണ 376135 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 312035 പേരാണ് വിജയിച്ചത്. 82.95 ശതമാനമായിരുന്നു വിജയം. തൊട്ടു മുന്‍പത്തെ വര്‍ഷം 83.87 ശതമാനം വിജയമുണ്ടായിരുന്നു. വിജയ ശതമാനത്തില്‍ കഴിഞ്ഞ തവണ നേരിയ കുറവുണ്ടായിരുന്നു.

ശാസ്‌ത്ര വിഭാഗത്തില്‍ 87.31 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 193524 പേരില്‍ 168975 പേര്‍ വിജയിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 71.93 ശതമാനം കുട്ടികള്‍ വിജയിച്ചു. 74482 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 53575 പേരാണ് വിജയിച്ചത്. കൊമേഴ്‌സില്‍ 82.5 ശതമാനമായിരുന്നു വിജയം. 1 08109 പേര്‍ പരീക്ഷക്കിരുന്നതില്‍ 89485 പേര്‍ വിജയിച്ചു.

വിജയ ശതമാനത്തില്‍ മുന്നിലെത്തിയത് എറണാകുളം ജില്ലയായിരുന്നു. വിജയശതമാനം ഏറ്റവും കുറവ് കഴിഞ്ഞ തവണ പത്തനംതിട്ടയിലായിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33815 പേരായിരുന്നു. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ കുട്ടികളായിരുന്നു- 4897.

Also Read:എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനം; തീയതി പുറത്ത്

ABOUT THE AUTHOR

...view details