തിരുവനന്തപുരം:സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു(Vanitha Ratna Awards). കായിക രംഗത്ത് കണ്ണൂര്‍ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ എറണാകുളം ജില്ലയിലെ ജിലുമോള്‍ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെണ്‍കൂട്ട്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്‍റെ ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ അര്‍ഹരായി.
സ്ത്രീ ശാക്തീകരണ രംഗത്ത് 25 വര്‍ഷങ്ങളുടെ അധ്യായം എഴുതിച്ചേര്‍ത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാന്‍ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്‍റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നല്‍കും(International Women's Day).
അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച് ഏഴ് വ്യാഴാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് സംവാദങ്ങള്‍, മത്സരങ്ങള്‍, മറ്റ് കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഇതോടൊപ്പം രാത്രി യാത്ര, സെക്കന്‍റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും(Veena George).
ട്രീസാ ജോളി
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തില്‍ നിന്ന് 20-ആം വയസില്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ബാഡ്‌മിന്‍റണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കുകയും ഇന്ത്യാ-ഏഷ്യന്‍ ടീം ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സ്വര്‍ണ്ണം നേടുകയും ഏഴാമത്തെ വയസില്‍ ജില്ലാ അണ്ടര്‍-11 വിഭാഗത്തില്‍ പങ്കെടുക്കയും ചെയ്‌തു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ബെര്‍മിങ്ഹാം-മിക്‌സഡ് ടീം ബാഡമിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും 2022ല്‍ ആള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ വനിത ഡബിള്‍സില്‍ വെങ്കല മെഡലും ദുബായില്‍ വച്ചു നടന്ന 2023 ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2023ലെ ആള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ വനിത ഡബിള്‍സില്‍ വെങ്കലമെഡലും 2024 ല്‍ മലേഷ്യയില്‍ വച്ചുനടന്ന ബാഡ്‌മിന്‍റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡലും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യമലയാളി താരം എന്ന നിലയിലും ആള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട വനിത എന്ന നിലയിലും സ്‌ത്യുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചു.
വിജി പെണ്‍കൂട്ട്