കേരളം

kerala

ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 5 വയസുകാരി മരിച്ചു

By ETV Bharat Kerala Team

Published : Feb 14, 2024, 1:34 PM IST

മരിച്ചത് വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍. മരണകാരണം വ്യക്തമല്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍.

Vandiperiyar five year girl death  ഛര്‍ദിയെ തുടര്‍ന്ന് കുട്ടി മരിച്ചു  Girl died due to vomiting  Vandiperiyar food poison death  ഇടുക്കി വണ്ടിപ്പെരിയാര്‍
vandiperiyar-5-year-girl-food-poison-death

ഇടുക്കി :വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ച് വയസുകാരി മരിച്ചു (five year old girl dies in Idukki). വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 13) വൈകിട്ട് ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു (Vandiperiyar food poison death).

ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

അടുത്തിടെ മലപ്പുറത്ത് പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചത് വളരെ വേദനാജനകമായ വാര്‍ത്തയായിരുന്നു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ -ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഫെബ്രുവരി 8ന് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്.

കരച്ചില്‍ കേട്ട് എത്തിയ മാതാപിതാക്കള്‍ കുട്ടിയുടെ കാലില്‍ പാമ്പ് കടിച്ചതായി കണ്ടെത്തുകയായിരുന്നു. കാലില്‍ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങി.

ABOUT THE AUTHOR

...view details