കേരളം

kerala

സർക്കാർ ജീവനക്കാരുടെ പണിമുടക്കിനിടെ തർക്കം, സെക്രട്ടേറിയറ്റിൽ സംഘർഷാവസ്ഥ

By ETV Bharat Kerala Team

Published : Jan 24, 2024, 12:22 PM IST

Trade Union Strike; യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ പണിമുടക്കിനിടെ സംഘര്‍ഷം. സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍ പെട്ട ജീവനക്കാര്‍ ജോലിക്കെത്തിയതാണ് സമരക്കാരെ ചൊടിപ്പിച്ചത്.

UDF trade unions strike  violence in Secretariat  സർക്കാർ ജീവനക്കാരുടെ പണിമുടക്ക്  സെക്രട്ടറിയേറ്റിൽ സംഘർഷാവസ്ഥ
Trade Union Strike: Govt declared Dias non

യു ഡി എഫ് അനുകൂല സർക്കാർ ജീവനക്കാരുടെ പണിമുടക്കിനിടെ വാക്ക് തർക്കം, സെക്രട്ടേറിയറ്റിൽ സംഘർഷാവസ്ഥ

തിരുവനന്തപുരം : യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ പണിമുടക്കിനിടെ വാക്ക് തർക്കം. സെക്രട്ടേറിയറ്റിൽ സംഘർഷാവസ്ഥ (UDF trade unions strike). രാവിലെ 10 മണിയോടെ സെക്രട്ടേറിയറ്റ് അനക്സ് ഒന്നിന് മുന്നിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോ അനുകൂലികൾ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു(violence in Secretariat). തുടർന്ന് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാർ ജോലിക്കെത്തുന്നവരെ തടയാൻ അനുവദിക്കില്ലെന്ന് പറഞ്ഞു രംഗതെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്(Govt declared Dias non to the strike).

ഭരണപക്ഷ യൂണിയനിലെ ചിലര്‍ സമരത്തെ അനുകൂലിച്ചതാണ് നേതാക്കളെ പ്രകോപിപ്പിച്ചതെന്നും ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സെക്രട്ടേറിയറ്റിലെ സംഘര്‍ഷമറിഞ്ഞ് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. സ്ഥലത്ത് പൊലീസ് എത്തി ഭരണാനുകൂല സംഘടന പ്രതിനിധികളെ അനക്‌സ് കെട്ടിട വളപ്പിനുള്ളിലേക്ക് നീക്കിയെങ്കിലും ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

പൊലീസ് സംഘം ദീർഘ നേരം സ്ഥലത്ത് തുടർന്നപ്പോഴും പ്രതിഷേധക്കാർ കെട്ടിടത്തിന് പുറത്ത് മുദ്രാവാക്യം വിളികളുമായി തുടർന്നു. പണിമുടക്കിന് സർക്കാർ ഇന്നലെ തന്നെ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ ജോലിക്ക് ഹാജരായില്ലെങ്കിൽ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ കുറവ് വരുത്താൻ ചീഫ് സെക്രട്ടറി വി വേണുവാണ് നിർദേശം നൽകിയത്.

ആറു ഗഡുവായി ഡി എ നടപ്പിലാക്കുക, ലീവ് സറണ്ടർ സംവിധാനം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണത്തിലെ കുടിശ്ശിക അനിവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യുഡിഎഫ് അനുകൂല സർവീസ് സംഘടനകളായ സെറ്റോ, യുഡിഇഎഫ് സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമര സമിതിയും പണിമുടക്ക് പ്രഖ്യാപിച്ചത്.

നാളെ രാവിലെ 11.30 ക്ക് മുൻപായി വകുപ്പ് മേധാവിമാർ അതാത് ഓഫീസുകളിലെ ഹാജർ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം, ജീവനക്കാരുടെ പരീക്ഷ സംബന്ധമായ ആവശ്യം, പ്രസവാവശ്യം തുടങ്ങിയ കാരണങ്ങളിൽ മാത്രമേ അവധി അനിവദിക്കാൻ പാടുള്ളു.

താത്കാലിക ജീവനക്കാർ അനുമതിയില്ലാതെ അവധിയിൽ പോയാൽ സർവീസിൽ നിന്ന് നീക്കും. ചികിത്സ അവധി തേടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാൽ മെഡിക്കൽ ബോർഡിന്‍റെ പരിശോധനയ്ക്കും വിധേയമാക്കുമെന്നും നിർദേശമുണ്ട്.

Also Read: 'ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു' ; പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പണിമുടക്കുന്നു

ABOUT THE AUTHOR

...view details