തൃശൂർ :വെള്ളാനിക്കരയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയ്‌ക്ക് സമീപത്താണ് സംഭവം. ഇരുവരും ബാങ്കിന്‍റെ സെക്യൂരിറ്റി ജീവനക്കാരാണ്.
ആന്‍റണിയെ തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ പായയിലും അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ ആത്മഹത്യ ചെയ്‌ത നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആൾ ആത്മഹത്യ ചെയ്‌തതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.