കേരളം

kerala

കണ്ണൂരിൽ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് പരിക്ക് - Panoor Bomb Blast

By ETV Bharat Kerala Team

Published : Apr 5, 2024, 10:28 AM IST

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ ഇരുവരും സിപിഎം അനുഭാവികളാണെന്നാണ്‌ സൂചന.

BOMB BLAST AT PANOOR  KANNUR BOMB BLAST  കണ്ണൂരിൽ ബോംബ് സ്‌ഫോടനം  പാനൂർ സ്‌ഫോടനം
Kannur Bomb Blast: Two Were Injured

കണ്ണൂർ:ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂരിലെ പാനൂരിലാണ് സംഭവം. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ (ഏപ്രിൽ 4) രാത്രി ഒരു മണിയോടെയാണ് സംഭവം.

പാനൂര്‍ മുളിയാത്തോട് വീടിന്‍റെ ടെറസില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. ഒരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും സിപിഎം അനുഭാവികളാണെന്നാണ്‌ സൂചന. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. പരിക്കേറ്റ വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആരോപണം.

Also read: രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുസാമിൽ പാഷ 7 ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ

ABOUT THE AUTHOR

...view details