കേരളം

kerala

തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് പര്യടനം ആരംഭിച്ചു; ക്രൈസ്‌തവ മേലധ്യക്ഷന്മാരെ നേരിൽ കണ്ടു

By ETV Bharat Kerala Team

Published : Mar 17, 2024, 9:16 PM IST

കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളപ്പള്ളിയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി. വിവിധ ക്രൈസ്‌തവ മതമേലധ്യക്ഷന്‍മാരെ അദ്ദേഹം സന്ദര്‍ശിച്ചു.

Constituency Visit  Thushar Vellappally  Bishops  Kottayam
Thushar Vellappally saw various Bishops in Pala

കോട്ടയം:കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം ആരംഭിച്ചു. ഇന്ന് പാലാ മണ്ഡലത്തിലെ വിവിധ ക്രൈസ്‌തവ മേൽ അധ്യക്ഷന്മാരെ നേരിൽ കണ്ടു. വിവിധ കുടുംബങ്ങളും അദ്ദേഹം സന്ദർശിച്ചു(Thushar Vellappally).

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അനുഗ്രഹം തേടി. ഫാദർ തടത്തിൽ ജോസഫ്, തുഷാറിന്‍റെ ഭാര്യ ആശാ തുഷാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാലായിലെ പ്രമുഖ ക്രിസ്‌തീയ കുടുംബമായ മുണ്ടയ്ക്കല്‍ കുടുംബാംഗങ്ങളൊരുക്കിയ സ്നേഹ വിരുന്നിലും പങ്കെടുത്തു.

Also Read;'വെള്ളം കുടിച്ച് സ്ഥാനാർഥികൾ'; അശ്വനിക്ക് പ്രിയം ഇളനീർ...ബാലകൃഷ്‌ണന് ചൂടുവെള്ളം.. ഉണ്ണിത്താന് സംഭാരം

ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് ഇട്ടിക്കുന്നേൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details