കേരളം

kerala

തലയോലപ്പറമ്പിൽ മണ്ണെണ ഒഴിച്ച് തീകൊളുത്തിയ ബാങ്ക് മാനേജറായ യുവതി മരിച്ചു: സംഭവം കുടുംബ വഴക്കിനെ തുടർന്ന്

By ETV Bharat Kerala Team

Published : Mar 11, 2024, 6:26 PM IST

കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

Bank manager suicide at Kottayam  Female bank manager suicide  Thalayolaparambu suicide  Thalayolaparambu suicide
Female Bank Manager Commited Suicide On Family Issue In Thalayolaparambu

കോട്ടയം: തലയോലപ്പറമ്പിൽ കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിരുപുരം ക്ഷേത്രത്തിന് സമീപം ദേവീകൃപയിൽ അരുൺ കുമാറിൻ്റെ ഭാര്യ രാധിക (36) ആണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 10) വൈകിട്ട് 3 മണിയോടെയാണ് സംഭവം.

ബാങ്ക് മാനേജരായ രാധിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്‌ദം കേട്ടെത്തിയ സമീപവാസികളാണ് ദേഹമാസകലം പൊള്ളലേറ്റ രാധികയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് (ഫെബ്രുവരി 11) ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also read: പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

ABOUT THE AUTHOR

...view details