കേരളം

kerala

തമിഴ്‌നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

By ETV Bharat Kerala Team

Published : Mar 11, 2024, 3:13 PM IST

തമിഴ്‌നാട് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്.

Survey of india report  mullaperiyar parking ground  മുല്ലപ്പെരിയാർ പാർക്കിങ് ഗ്രൗണ്ട്  സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്
Survey of india report

ഇടുക്കി: മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് (Survey Of India Report In Favors Of Kerala On Construction Of Parking Ground In Mullaperiyar).

ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സർവേ ഓഫ്‌ ഇന്ത്യ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

പെരിയാർ കടുവ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതെന്ന വാദമാണ് തമിഴ്‌നാട് ഉന്നയിച്ചിരുന്നത്. ജസ്‌റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.

ALSO READ:തമിഴ്‌നാട് അളവ് കുറച്ചു, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്

ABOUT THE AUTHOR

...view details