കേരളം

kerala

മറയൂരിലെ ശര്‍ക്കര ഇത്തവണ കര്‍ഷകര്‍ക്ക് മധുരിയ്ക്കില്ല; കൊടും വേനലില്‍ കരിമ്പ് കൃഷി കരിഞ്ഞുണങ്ങി - SUGARCANE CROP DESTROYED IN SUMMER

By ETV Bharat Kerala Team

Published : May 12, 2024, 4:21 PM IST

വായ്‌പയെടുത്ത് കൃഷി ഇറക്കിയ കര്‍ഷകരെ പ്രതിസന്ധിയിലാക്കി വേനല്‍

SUGARCANE CROP IN MARAYOOR  CROP IN MARAYOOR DRIED UP  CROP DRIED UP DURING SUMMER  കൊടും വേനലില്‍ കൃഷി കരിഞ്ഞുണങ്ങി
SUGARCANE CROP DESTROYED IN SUMMER (Source: Etv Bharat Reporter)

കൊടും വേനലില്‍ കൃഷി കരിഞ്ഞുണങ്ങി (Source: Etv Bharat Reporter)

ഇടുക്കി : മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്കും വേനല്‍ സമ്മാനിച്ചത് ദുരിത കാലം. ഏക്കര്‍ കണക്കിന് ഭൂമിയിലെ കരിമ്പ് കൃഷി ഉണങ്ങി നശിച്ചു. വായ്‌പയെടുത്ത് കൃഷി ഇറക്കിയ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലായത്. മറയൂരിലെ ശര്‍ക്കര ഇത്തവണ, കര്‍ഷകര്‍ക്ക് മധുരിയ്ക്കില്ല.

കടുത്ത വേനലില്‍ ജലസേചന മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ മറയൂര്‍, പയസ് നഗര്‍, വെട്ടുകാട്, കാരയൂര്‍ മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷിയാണ് നശിച്ചത്. വേനലിനെ തുടര്‍ന്ന് മണ്ണിലെ താപനില ക്രമാധീതമായി വര്‍ധിച്ചതും കരിമ്പ് കരിഞ്ഞുണങ്ങാന്‍ ഇടയാക്കി.

കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം, മറയൂരിലെ നിരവധി കര്‍ഷകര്‍ കരിമ്പ് കൃഷി ഉപേക്ഷിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചും കൃഷിയിറക്കിയവരെയാണ് വേനല്‍ ചതിച്ചത്. മറയൂരിന്‍റെ തനത് ഉത്പന്നമായ ശര്‍ക്കരയുടെ നിലനില്‍പ്പിനായി പ്രത്യേക പാക്കേജ് തയാറാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ALSO READ:പൊന്ന് വിളഞ്ഞ പാടത്ത് ഇന്ന് കണ്ണീരുപ്പ്, കാര്‍ഷിക സമൃദ്ധിയുടെ നിറംമങ്ങി മാവൂര്‍ പാടം; കർഷകരുടെ നടുവൊടിച്ച് കൊടുംചൂട്

ABOUT THE AUTHOR

...view details