കേരളം

kerala

കാസര്‍കോട് 5 പോളിങ് ബൂത്തുകള്‍ സ്ത്രീകള്‍ നിയന്ത്രിക്കും; ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് ബൂത്തുകള്‍ - Special Polling stations Kasaragod

By ETV Bharat Kerala Team

Published : Apr 25, 2024, 9:43 PM IST

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതം സജ്ജമാക്കിയിട്ടുണ്ട്. യുവാക്കള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.

POLING STATION  5 WOMEN CONTROLLED POLLING STATIONS  DIFFERENTLY ABLED  FIVE ASSEMBLY CONSTITUENCIES
SPECIAL POLLING STATIONS KASARAGOD

കാസർകോട്:ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്‌റ്റേഷനുകള്‍ . മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 150- ഹോളി ഫാമിലി എയ്‌ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള, കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 138- കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ്, ഉദുമയില്‍ പോളിങ് സ്‌റ്റേഷന്‍ 148- ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 20- മഹാകവി പി സ്‌മാരക ഗവ. വി എച്ച് എസ് എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂരില്‍ പോളിങ് സ്‌റ്റേഷന്‍ 45- ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചീമേനി നോര്‍ത്ത് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്‌റ്റേഷനുകള്‍.

അഞ്ച് നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് പോളിങ് സ്‌റ്റേഷന്‍ 23- എസ് എ ടി എച്ച് എസ് മഞ്ചേശ്വരം, കാസര്‍കോട് പോളിങ് സ്‌റ്റേഷന്‍ 13- സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 87- ജി ഡബ്ല്യു എല്‍ പി എസ് ബാര, കാഞ്ഞങ്ങാട് പോളിങ് സ്‌റ്റേഷന്‍ 166- ഗവ. എല്‍ പി സ്‌കൂള്‍ പടന്നക്കാട്, തൃക്കരിപ്പൂരില്‍ പോളിങ് സ്‌റ്റേഷന്‍ 123- ജി ഡബ്ല്യു യു പി എസ് കൊടക്കാട് എന്നിവയാണ് ജില്ലയിലെ മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍.

തനത് ബൂത്തുകളായി ജില്ലയില്‍ നാല് പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 63- വിദ്യാവര്‍ധക എ യു പി എസ് മീയപദവ്, കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 88- കമ്മ്യൂണിറ്റി ഹാള്‍ ഇന്ദുമൂലെ, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 77- ബളവന്തടുക്ക അങ്കണവാടി, മഞ്ചേശ്വരത്ത് പോളിങ് സ്‌റ്റേഷന്‍ 160- ഗവ.എല്‍ പി സ്‌കൂള്‍ മാടക്കാല്‍ എന്നിവയാണ് തനത് പോളിങ് സ്‌റ്റേഷനുകള്‍.

ഭിന്നശേഷിക്കാരായ ജീവനക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 115- ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 135- ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് എന്നിവയാണ് പോളിങ് സ്‌റ്റേഷനുകള്‍.

യുവാക്കള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്‌റ്റേഷനാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്‌റ്റേഷന്‍ 165- ഗവ. വി എച്ച് എസ് എസ് മൊഗ്രാല്‍ ആണ് ജില്ലയിലെ ഏക യുവ പോളിങ് സ്‌റ്റേഷന്‍.

Also Read:തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിലേക്ക്; സംസ്ഥാനത്തെ ഏറ്റവും ദുർഘടമായ പോളിംഗ് ബൂത്തുകൾ ഉൾപ്പെടുന്ന മേഖല

ABOUT THE AUTHOR

...view details