കേരളം

kerala

ടിപി വധം സിപിഎം നടപ്പിലാക്കിയത്, വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോകും : ആര്‍എംപി നേതാവ് എന്‍ വേണു

By ETV Bharat Kerala Team

Published : Feb 19, 2024, 12:50 PM IST

കോഴിക്കോട്ടെ കോടതിയുടെ ആദ്യ വിധി അവ്യക്തമായത്, മാന്യതയുണ്ടെങ്കില്‍ സിപിഎം മാപ്പ് പറയണമെന്നും എന്‍ വേണു

TP Chandrasekharan murder case  RMP leader N Venu  HC on TP murder case  ആര്‍എംപി നേതാവ് വി വേണു  ടിപി വധക്കേസ്
rmp-leader-n-venu-on-hc-statement-in-tp-chandrasekharan-murder-case

എന്‍ വേണു പ്രതികരിക്കുന്നു

കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസ് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ആർഎംപി നേതാവ് എൻ വേണു (TP Chandrasekharan murder case). കോഴിക്കോട്ടെ പ്രത്യേക കോടതിയുടെ ആദ്യ വിധി അവ്യക്തത നിറഞ്ഞതായിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും.

ഹൈക്കോടതി വിധിയോടെ, സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി നടപ്പാക്കിയ കൊലപാതകമാണ് ടിപിയുടേത് എന്ന് തെളിഞ്ഞു. മാന്യതയുണ്ടെങ്കിൽ പാർട്ടി ഇത് അംഗീകരിക്കണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും എന്‍ വേണു കോഴിക്കോട്ട് പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികൾക്ക് തിരിച്ചടിയേല്‍പ്പിക്കുന്നതാണ് ഇന്ന് പുറത്തുവന്ന ഹൈക്കോടതി വിധി. വിചാരണ കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു ഹൈക്കോടതി. രണ്ട് പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.

കേസിലെ പത്തും പന്ത്രണ്ടും പ്രതികളുടെ അപ്പീലും കോടതി റദ്ദാക്കി. കെ കെ കൃഷ്‌ണനും ജ്യോതി ബാബുവും കുറ്റക്കാരെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ, സര്‍ക്കാര്‍, പ്രതികള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

കേസിലെ 10 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. ടിപി വധക്കേസിലെ 36 പ്രതികളില്‍ 12 പേരെ 2014ല്‍ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Also Read: ടിപി വധക്കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ ശരിവച്ച് ഹൈക്കോടതി

അതേസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമയും കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി സമര്‍പ്പിച്ച് പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് വിധി വരുന്നത്.

ABOUT THE AUTHOR

...view details