കേരളം

kerala

കൊന്ന് കെട്ടിത്തൂക്കി; സിദ്ധാർഥിന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി രമേശ്‌ ചെന്നിത്തല

By ETV Bharat Kerala Team

Published : Mar 6, 2024, 8:43 PM IST

സിദ്ധാർഥിനെ കൊന്നു കെട്ടി തൂക്കിയത് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തവരാണെന്ന് രമേശ്‌ ചെന്നിത്തല

Ramesh chennithala  സിദ്ധാർത്തിന്‍റെ മരണം  Veterinary college pookode  Veterinary Student Siddharth Death  സിദ്ധാര്‍ഥ് വെറ്റിനറി കോളേജ്
Ramesh chennithala About Pookod Veterinary College student Siddharth Death

സിദ്ധാർഥിന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത് (Ramesh chennithala About Siddharth Death ).

നാട്ടിലേക്ക് മടങ്ങിയെ സിദ്ധാർഥിനെ വിളിച്ചു വരുത്തിയത് ഇടുക്കി സ്വദേശിയായ വിദ്യാർഥിയാണ്. ഈ വിദ്യാർഥി എം എം മണിയുടെ അടുത്തയാളാണ്. ഇടുക്കി പാർട്ടി നേതൃത്വം ഇയാളെ സംരക്ഷിക്കുകയാണ്. ഇയാളാണ് കേസിലെ പ്രധാന കിംഗ് പിൻ. ഇയാളെ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

കേസ് തേച്ച് മായ്ച്ചു കാളയാൻ മാർകിസ്‌റ്റ് പാർട്ടി ശ്രമിക്കുന്നു. ദുർബലമായ വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തവരാണ് സിദ്ധാർഥിനെ കൊന്നു കെട്ടി തൂക്കിയത്. ഡീനിനേയും സിപിഎം സംരക്ഷിച്ചു. കൊലപാതകം നടത്താൻ എസ്എഫ്ഐക്ക് കോളേജുകളിൽ പ്രത്യേക സെല്ലുണ്ട്. കൊടി സുനിയെ പോലുള്ള ഭീകരന്മാരാണ് ഇവർക്ക് ട്രെയിനിങ് കൊടുക്കുന്നത്.

ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്ത പ്രതികളെ മുഴുവൻ സംരക്ഷിച്ചത് വയനാട്ടിലെ സിപിഎം ജില്ലാ കമ്മിറ്റി നേതൃത്വം ആണ്. ഈ കേസ് തേച്ച് മാച്ച് കളയാൻ മാർക്ക് ലിസ്‌റ്റ് പാർട്ടി വലിയതോതിലുള്ള ഗൂഢാലോചന നടത്തുകയാണ്. പ്രതികളെ രക്ഷിക്കാൻ എംഎൽഎമാരടക്കം ശ്രമിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

മുഖ്യ മന്ത്രി പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമെന്ന് ഷാഫി പറമ്പിൽ എം എൽ എ
മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്‌നമെന്നും ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളതെന്നും ഷാഫി പറമ്പിൽ എം എൽ എ ആരോപിച്ചു.

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണ്. ഹോസ്‌റ്റ ലുകളിൽ കര്യങ്ങൾ നടക്കുന്നത് പാർട്ടിയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്.

എസ്എഫ്ഐയെ ഉപയോഗിക്കുന്നത് കൊട് സുനിമാരെ ഉത്പാദിപ്പിക്കാനാണ്. കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്റ്ററി ആയി എസ് എഫ് ഐ മാറി. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസുണ്ടോ? മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുതെന്ന് ചിന്തിക്കണം. സിദ്ധാർഥിൻ്റെ കൊലപാതകികളെ അറസ്‌റ്റി ചെയ്യുമ്പോൾ പൊലീസിന് സ്ലോമോഷൻ. സ്‌റ്റുഡൻ്റ്സ് ഡീൻ എന്ന പേരിൽ അവിടെ ഭരണം നടത്തിയിരുന്നത് ഒരു ലോക്കൽ കമ്മിയാണെന്നും അദ്ദേഹം ആരോപിച്ചു.

Also read : സിദ്ധാര്‍ഥനെ 5 മണിക്കൂര്‍ തുടര്‍ച്ചയായി മര്‍ദിച്ചു, ഹോസ്റ്റലില്‍ അലിഖിത നിയമം; കൊലപാതക സാധ്യത തള്ളാതെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details