കേരളം

kerala

'തിരുവനന്തപുരത്തുള്ളവര്‍ മാറ്റം ആഗ്രഹിക്കുന്നു': വോട്ടെടുപ്പ് ദിനം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ - Rajeev Chandrasekhar Temple Visit

By ETV Bharat Kerala Team

Published : Apr 26, 2024, 8:50 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പ് Second Phase Polling ദിനത്തില്‍ Thiruvananthapuram Constituency ലെ വിവിധ ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തി എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍.

THIRUVANANTHAPURAM CONSTITUENCY  LOK SABHA ELECTION 2024  രാജീവ് ചന്ദ്രശേഖര്‍ ക്ഷേത്രദര്‍ശനം  കേരള ലോക്‌സഭ തെരഞ്ഞെടുപ്പ്
RAJEEV CHANDRASEKHAR TEMPLE VISIT

വോട്ടെടുപ്പ് ദിനം അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ദിവസം തിരുവനന്തപുരത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രം, വെട്ടുകാട് പള്ളി, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനം നടത്തിയത്. തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അനന്ത പദ്‌മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details