കേരളം

kerala

'പിണറായിയെ മുൻനിർത്തി കേരളം ഭരിക്കുന്നത് ബിജെപിയും സംഘപരിവാറും'; തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ - Rahul Mamkootathil Flays CPM

By ETV Bharat Kerala Team

Published : Apr 29, 2024, 4:27 PM IST

കേരളത്തിൽ സംഘപരിവാറിന് വേണ്ടി സിപിഎം ഇസ്ലാമോഫോബിയ വളർത്തുകയാണെന്നും ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

RAHUL MAMKOOTATHIL CPM  EP JAYARAJAN BJP  രാഹുൽ മാങ്കൂട്ടത്തിൽ പിണറായി  സിപിഎം ബിജെപി
Rahul Mamkootathil Flays Pinarayi Vijayan and CPM

രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട്

പത്തനംതിട്ട : ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപിയും സംഘപരിവാറുമാണ് പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ടയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി നേത്യത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയിലാണോ ഇ പി ജയരാജനും പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയിലാണോ തങ്ങൾ ഉള്ളതെന്ന് ബിനോയ് വിശ്വവും സിപിഐയും വ്യക്തമാക്കണം എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

ബിജെപിയുടെ ഘടക കക്ഷിയുടെ പ്രതിനിധിയായ കെ കൃഷ്‌ണൻ കുട്ടിയെ പിണറായി ക്യാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ സംഘപരിവാറിന് വേണ്ടി സിപിഎം ഇസ്ലാമോഫോബിയ വളർത്തുകയാണ്. പച്ചക്ക് വർഗീയത പറഞ്ഞാണ് ശൈലജ ടീച്ചർ വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്ന പരാമര്‍ശവും രാഹുൽ ആവർത്തിച്ചു. ഷാഫി പറമ്പിലിന് വോട്ട് ചെയ്‌തവരെല്ലാം പാക്കിസ്ഥാനിൽ പോകണമെന്നാണ് ഇടത് സൈബറിടങ്ങളിൽ പ്രചരണം ഉണ്ടായത്. ഇത്തരം പ്രചരണങ്ങൾ സംഘപരിവാറിൻ്റെ ഭാഗത്ത് നിന്ന് മാത്രമാണ് മുമ്പ് ഉണ്ടായിട്ടുള്ളത്.

ഇടത് ഉണ്ടെങ്കിലെ ഇന്ത്യ ഉള്ളൂ എന്ന് ക്യാപ്ഷനെഴുതിയ ഇടത് മുന്നണി കൺവീനർ ഇപ്പോൾ ഇടതാണോ വലതാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇ പി ജയരാജനും പിണറായി വിജയനും മാധ്യമങ്ങളെ അറിയിക്കാതെ കേന്ദ്രത്തിൽ ഒരു ബോർഡ് ചെയർമാൻ പോലുമല്ലാത്ത ബിജെപിയുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

Also Read :'തോമസ്‌ ഐസക്‌ അട്ടിമറി വിജയം നേടും'; അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details