കേരളം

kerala

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം; തൃശൂരില്‍ കണ്ടക്‌ടറുടെ മര്‍ദനത്തിന് ഇരയായ യാത്രക്കാരൻ മരിച്ചു - Bus Conductor Attacked Man Died

By ETV Bharat Kerala Team

Published : May 2, 2024, 1:20 PM IST

തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടില്‍ ഓടുന്ന ശാസ്‌ത ബസിന്‍റെ കണ്ടക്‌ടറാണ് ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യാത്രക്കാരനെ മര്‍ദിച്ചത്.

BUS CONDUCTOR ATTACK  ബസ് കണ്ടക്‌ടര്‍  ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം  സ്വകാര്യ ബസ് കണ്ടക്‌ടര്‍ ആക്രമണം
BUS CONDUCTOR ATTACKED MAN DIED

തൃശൂര്‍:സ്വകാര്യ ബസ് കണ്ടക്‌ടറുടെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് പവിത്രന് കണ്ടക്ടറുടെ മര്‍ദനമേറ്റത്.

ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടില്‍ ഓടുന്ന ശാസ്‌ത ബസിൻ്റെ കണ്ടക്‌ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷായിരുന്നു പവിത്രനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്രൻ ചികിത്സയില്‍ കഴിയവെ കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു മരണം.

Also Read :ജമ്മുകശ്‌മീരിലെ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക് - MALAYALI DIED IN KASHMIR

ABOUT THE AUTHOR

...view details