കേരളം

kerala

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനത്ത് ; ബിജെപിയുടെ കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

By ETV Bharat Kerala Team

Published : Feb 26, 2024, 3:27 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി  വി വി രാജേഷ്  പ്രധാനമന്ത്രി നാളെ തലസ്ഥാനത്ത്  കെ സുരേന്ദ്രന്‍  തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനത്ത്

തിരുവനന്തപുരം :തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (27-02-2024) തലസ്ഥാനത്ത് എത്തും. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലെ ഔദ്യോഗിക പരിപാടിയിലാകും ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

നാളെ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്കും അവിടെ നിന്നും തിരികെ ഡല്‍ഹിയിലേക്കും മടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അറിയിച്ചു. നാളത്തെ സന്ദര്‍ശനത്തില്‍ റോഡ് ഷോ അജന്‍ഡയിലില്ല. മാത്രമല്ല നാളെ പ്രകടനവുമുണ്ടാവില്ല. 19 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ ജാഥ നടത്തി 20 മത് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലമായ തിരുവനന്തപുരത്ത് സമാപനമെന്ന നിലയിലാണ് പരിപാടിയുടെ ആസൂത്രണം.

ഔദ്യോഗിക പരിപാടിക്ക് ശേഷമാകും പ്രധാനമന്ത്രി പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുക. തിരുവനന്തപുരത്ത് ഉള്‍പ്പെടെയുള്ള ബിജെപിയുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വി വി രാജേഷ് അറിയിച്ചു. പാര്‍ലമെന്‍ററി ബോര്‍ഡ് ചേര്‍ന്നാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹമറിയിച്ചു.

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള ട്രൈസോണിക് വിന്‍ഡ് ടണല്‍, സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ ആന്‍ഡ് സ്‌റ്റേജ് ടെസ്‌റ്റ് ഫെസിലിറ്റി, പിഎസ്എല്‍വി ഇന്‍റഗ്രേഷന്‍ ഫസിലിറ്റി എന്നീ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നാളെ വിഎസ്എസ്‌സിയില്‍ എത്തുന്നത്.

അരലക്ഷം കോടിയുടെ വികസനം; വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി :ഗുജറാത്തിലെരാജ്‌കോട്ടിൽ ഫെബ്രുവരി 25 ന് 48,100 കോടിയിലധികം രൂപ മൂല്യമുള്ള നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അതേസമയം ഗുജറാത്തിലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മോദി ഉദ്ഘാടനം ചെയ്‌തു. രാജ്‌കോട്ടില്‍ ഉച്ച കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്കോട്ട് എയിംസ് ഉൾപ്പെടെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച 5 ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,500 കോടി രൂപയിലധികം മൂല്യമുള്ള 200 ൽ കൂടുതൽ ആരോഗ്യ പരിരക്ഷാ ഇൻഫ്രാസ്ട്രക്‌ചർ പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്‌തു.

പുതുച്ചേരി കാരയ്ക്കലിലെ ജിപ്‌മെർ മെഡിക്കൽ കോളജും പഞ്ചാബിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിൻ്റെ 300 കിടക്കകളുള്ള സാറ്റലൈറ്റ് സെൻ്ററും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

ALSO READ : മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്; ആവേശോജ്ജ്വല വരവേല്‍പ്പിനൊരുങ്ങി പ്രവര്‍ത്തകര്‍

ABOUT THE AUTHOR

...view details