കേരളം

kerala

പോളിങ് സ്‌റ്റേഷനുകള്‍ സജ്ജം: കൊല്ലത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർ‌ത്തിയായെന്ന് ജില്ല കളക്‌ടർ - LOK SABHA ELECTION PREPARATIONS

By ETV Bharat Kerala Team

Published : Apr 25, 2024, 2:52 PM IST

കൊല്ലത്ത് പോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂർ‌ത്തിയായതായി ജില്ല കളക്‌ടർ. ജില്ലയില്‍ 1951 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജം. രാവിലെ എട്ടുമണി മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

LOK SABHA ELECTION 2024  പോളിങ് സ്റ്റേഷനുകള്‍ സജ്ജം  KOLLAM CONTITUENCY  POLL PREPARATION IN FULL SWING
Lok Sabha Election 2024: Preparations for Polling in Kollam Have Been Completed Says District Collector

കൊല്ലം കളക്‌ടര്‍ മാധ്യമങ്ങളോട്

കൊല്ലം:ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കൊല്ലം ജില്ല നാളെ ബൂത്തുകളിലേയ്ക്ക് പോകാനിരിക്കെ പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടുമണി മുതൽ ആരംഭിച്ചു. പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചാണ് വിതരണം നടത്തിയത്. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹനങ്ങള്‍ ക്രമീകരിച്ചിരുന്നു. പോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂർ‌ത്തിയായതായും ജില്ല കളക്‌ടർ ദേവി ദാസ് എൻ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനായി ജില്ലയില്‍ 1951 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്‌ടര്‍ പറഞ്ഞു. ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ് സ്‌റ്റേഷനുകള്‍ അതത് മണ്ഡല എആര്‍ഓമാര്‍ കൃത്യമായി സന്ദര്‍ശിച്ചു വിലയിരുത്തിയിട്ടുണ്ട്.

കള്ളവോട്ട് തടയാനുള്ള എല്ലാ നടപടിയും കൈകൊണ്ടിട്ടുണ്ടെന്നും കളക്‌ടർ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥർക്ക് അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. പെന്‍സില്‍, സ്‌റ്റാമ്പ് പാഡ്, ബോള്‍ പെന്‍, പേപ്പര്‍ പിന്‍, പശ, തീപ്പെട്ടി, ബ്ലേഡ്, വെളുത്ത നൂല്, കോട്ടണ്‍, മഷി, മെഴുകുതിരി, കാര്‍ബണ്‍ പേപ്പര്‍, റബ്ബര്‍ ബാന്‍ഡ്, സെല്ലോ ടേപ്പ്, മഷി സൂക്ഷിക്കാനുള്ള പാത്രം, മഷി കളയാനുള്ള തുണി, വിവിധ പാസുകള്‍ക്കുള്ള പ്ലാസ്‌റ്റിക് പൗച്ചുകള്‍, ഡ്രോയിങ് പിന്‍, തുടങ്ങിയവയാണ് വിതരണം ചെയ്‌ത സാമഗ്രികള്‍.

കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും അധികം പോളിങ് ബൂത്തുകളുള്ളത് (199). എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഒന്ന് വീതം സ്ത്രീ സൗഹൃദ 'പിങ്ക് പോളിങ് സ്‌റ്റേഷനുകളായി' പ്രവര്‍ത്തിക്കും. 11 നിയമസഭ മണ്ഡലങ്ങളില്‍ മുന്‍കാല സംഭവങ്ങള്‍ കണക്കിലെടുത്ത് ആകെ 88 പ്രശ്‌നബാധിത പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്.

Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : പോളിങ്ങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ?

ABOUT THE AUTHOR

...view details