കേരളം

kerala

പ്രവീൺ നെട്ടാരു വധക്കേസ് ;എൻഐഎ സംഘം കാസർകോട്ട്, രണ്ടുപേർ കസ്റ്റഡിയിൽ

By ETV Bharat Kerala Team

Published : Jan 20, 2024, 1:48 PM IST

Praveen Nettaru Murder case: യുവമോര്‍ച്ചാ നേതാവിന്‍റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ട് നിന്നുള്ളവരാണ് പിടിയിലായത്.

yuvamorcha praveen nettaru murder  NIA in kasarkodu  പോപ്പുലർ ഫ്രണ്ട്  മഞ്ചേശ്വരം സോങ്കാൽ
Praveen nettaru murder case: Absconded Popular Front Activist's relatives under custody

കാസർകോട് :കർണ്ണാടക ബെല്ലാരെയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസുമായി ബന്ധപ്പെട്ട് എൻഐഐ സംഘം മഞ്ചേശ്വരത്ത് നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു(yuvamorcha leader). കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍റെ ബന്ധുക്കളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന(Praveen nettaru murder case). പിടിയിലായവർ മഞ്ചേശ്വരം സോങ്കാൽ സ്വദേശികളാണ്. 2022 ജൂലൈ 26-നാണ് ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊല്ലുന്നത്(Absconded Popular Front Activist). അതിന് അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തിൽ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് പ്രവീൺ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്. നേരത്തെ കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തിരുന്നു.

ABOUT THE AUTHOR

...view details