കേരളം

kerala

'10 മണിയായി, ബാക്കി കാര്യങ്ങള്‍ പിന്നീട്...' കരുവന്നൂര്‍ തട്ടിപ്പ്, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി - Karuvannur Case ED Probe

By ETV Bharat Kerala Team

Published : Apr 1, 2024, 12:03 PM IST

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി അന്വേഷണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ തയ്യാറാകാതെ മുഖ്യമന്ത്രി.

KARUVANNUR BANK SCAM  PINARAYI VIJAYAN ON KARUVANNUR CASE  ED INVESTIGATION IN KARUVANNUR CASE  PINARAYI VIJAYAN PRESS MEET
KARUVANNUR CASE ED PROBE

മുഖ്യമന്ത്രി സംസാരിക്കുന്നു

കോഴിക്കോട്: വീണ്ടും 'സമയനിഷ്‌ഠ' പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്‍റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നെ വാർത്തയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞാൽ സമയക്രമം തെറ്റുമെന്ന് പിണറായി വിജയൻ പറഞ്ഞു. പത്ത് മണിവരെയാണ് വാർത്ത സമ്മേളനത്തിന്‍റെ സമയമെന്നും നിങ്ങളെപ്പോലുള്ളവരെ ഇനി കാണുമ്പോൾ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പോയി എന്ന് എന്ന് പറയാനാണെങ്കിൽ നിങ്ങൾക്ക് ചോദിക്കാമെന്നും അതുകൊണ്ട് ബാക്കി കാര്യങ്ങൾ പിന്നീടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്.

Also Read: വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രോഷാകുലനായി മുഖ്യമന്ത്രി

ABOUT THE AUTHOR

...view details