കേരളം

kerala

സുരഭിക്കവലയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവ്

By ETV Bharat Kerala Team

Published : Feb 16, 2024, 2:58 PM IST

ക്യാമറ ട്രാപ് വച്ചു കടുവയെ തിരിച്ചറിഞ്ഞ ശേഷം മാത്രം കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ടു.

tiger attack wayanad  Order to shot tiger surabhikavala  സുരഭിക്കവല കടുവ  കടുവ മയക്കുവെടി  മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവ്
Order to shot the tiger in Surabhikavala Wayanad

വയനാട് : പുല്‍പ്പള്ളി സുരഭിക്കവലയെയും (Surabhikavala Wayanad) പരിസര പ്രദേശങ്ങളെയും കഴിഞ്ഞ രണ്ടാഴ്‌ചയായി ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ് (Order to shot the tiger). കടുവയെ നിരവധി കൂടുകള്‍ സ്ഥാപിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്.

ഉത്തരവിന്‍റെ പകർപ്പ്

ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുതല്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് തിരിച്ചറിഞ്ഞ ശേഷം കൂട് വച്ച് പിടിക്കാന്‍ സാധിക്കാത്ത പക്ഷം കുറഞ്ഞത് മൂന്ന് വെറ്ററിനറി ഡോക്‌ടര്‍മാരുടെയും ആര്‍ആര്‍ടിയുടെയും സഹായത്തോടെ മയക്കുവെടി വയ്‌ക്കണമെന്നാണ് ഉത്തരവ്.

ഉത്തരവിന്‍റെ പകർപ്പ്

കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും, നിരന്തരമായി സാന്നിധ്യമുണ്ടായിട്ടും കടുവയെ പിടികൂടാത്തതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കടുവയെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

Also read:വയനാട്ടില്‍ അജീഷിന്‍റെ വീടിന് മുന്നില്‍ കടുവ, റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം സിസിടിവിയില്‍

ABOUT THE AUTHOR

...view details