കേരളം

kerala

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു, 26 പേരുടെ ലൈസൻസ് റദ്ദാക്കും

By ETV Bharat Kerala Team

Published : Mar 18, 2024, 9:45 AM IST

മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി. 4,70,750 രൂപയാണ് പിഴ ഈടാക്കിയത്.

Operation bike stunt  Motor Vehicle Department  Kerala police  Violation of traffic rules
Operation Bike Stunt: License Of 26 People Cancel And 32 Vehicles Seized

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ നടപടി. പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനം. പരിശോധനയിൽ 32 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. 4,70,750 രൂപ പിഴയായും ഈടാക്കി.

ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 'ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്' എന്ന പേരിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു. വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ നിർദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Also read: ഡ്രൈവിങ് ടെസ്റ്റ്; സ്ഥലമൊരുക്കാൻ എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം, പരിഷ്‌കരണം മെയ്‌ 1 മുതൽ

ABOUT THE AUTHOR

...view details