കേരളം

kerala

പ്രണയ പക: ആലപ്പുഴയിൽ കുത്തേറ്റ ഒഡിഷ സ്വദേശിനി കൊല്ലപ്പെട്ടു - Odisha woman killed in Alappuzha

By ETV Bharat Kerala Team

Published : Apr 7, 2024, 7:15 AM IST

യുവതി മരിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ.

THE WOMAN WAS KILLED IN ALUPPUZHA  ODISHA YONG WOMEN KILLED  WOMEN KILLED DUE TO LOVE REVENGE  ALUPPUZHA MURDER
Love Revenge: twenty five years old young woman killed in aluppuzha

ആലപ്പുഴ : പ്രണയ പകയിൽ കുത്തേറ്റ ഒഡിഷ സ്വദേശി കൊല്ലപ്പെട്ടു. ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന റിത്വിക സാഹു (25) ആണ്‌ മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പൂച്ചാക്കലിൽ വച്ചാണ് യുവതിയ്ക്ക് കുത്തേറ്റത്.

സംഭവത്തിൽ ഒഡിഷ സ്വദേശിയായ സാമുവലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. റിത്വികയും സാമുവലും നേരത്തെ അടുപ്പത്തിലായിരുന്നു.

എന്നാല്‍, സാമുവലിന് ഭാര്യയും കുട്ടികളുമുള്ള വിവരമറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സാമുവലിനെ പിടികൂടാൻ കഴിഞ്ഞിയിട്ടില്ല. സാമുവലിനെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Also Read: അതിഥി തൊഴിലാളിക്ക് ആള്‍ക്കൂട്ടാക്രമണത്തില്‍ ദാരുണാന്ത്യം, പത്ത് പേര്‍ കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details