കേരളം

kerala

വീട്ടില്‍ അതിക്രമിച്ചു കയറി 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ - PUNISHMENT FOR MOLESTING MINOR GIRL

By ETV Bharat Kerala Team

Published : Apr 2, 2024, 8:11 PM IST

ഉറങ്ങിക്കിടന്ന 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. ശിക്ഷ വിധിച്ചത് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി.

PATHANAMTHITTA  POCSO CASE  RAPE CASE  A 9 YEAR OLD GIRL
A 9 year old girl was molested; Rigorous imprisonment and fine for the accused

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. അടൂർ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷാവിധി.

മൂന്നാളം പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്‌ണുവിനെ (33) ആണ് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്‌ജി ഡോണി തോമസ് വര്‍ഗീസ് കഠിന തടവിനും, പിഴയൊടുക്കാനും ശിക്ഷിച്ചത്. എഴുപതിനായിരം രൂപയാണ് പിഴയടക്കേണ്ടത്. പിഴ അടക്കാത്തപക്ഷം 9 മാസം അധിക തടവ് അനുഭവിക്കണം.

2022 ഓഗസ്‌റ്റ് ഒന്നിന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. ഇരയായ പെണ്‍കുട്ടി താമസിച്ചിരുന്ന വാടക വീട്ടിലെ ബാത്‌റൂമിന്‍റെ ഓട് പൊളിച്ച്‌ അകത്ത് കറിയ പ്രതി ബെഡ്‌റൂമിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വന്ന വീട്ടുകാര്‍ സംഭവം കണ്ട് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

സബ് ഇൻസ്‌പെക്‌ടർ ആയിരുന്ന കെ എസ. ധന്യയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പി സ്‌മിത ജോണ്‍ ഹാജരായി.

Also Read:20-കാരിക്ക് പീഡനം; ഷിംലയില്‍ പൂജാരിക്കെതിരെ കേസ്

ABOUT THE AUTHOR

...view details