കേരളം

kerala

ഛത്തീസ്‌ഗഡില്‍ സുരക്ഷ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍; നക്‌സലേറ്റ് കൊല്ലപ്പെട്ടു - Naxal killed in encounter

By ETV Bharat Kerala Team

Published : May 11, 2024, 9:04 PM IST

Updated : May 11, 2024, 10:06 PM IST

ധംതാരി, ഗരിയാബന്ദ് അതിർത്തി പ്രദേശങ്ങളില്‍ നക്‌സലുകളും സുരക്ഷ സേനയും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു നക്‌സലേറ്റ് കൊല്ലപ്പെടുകയും നാലോളം നക്‌സലുകൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

CHATTISGARH DHAMTARI ENCOUNTER  NAXAL KILLED ENCOUNTER CHATTISGARH  സുരക്ഷാ സേന നക്‌സല്‍ ഏറ്റുമുട്ടല്‍  ഛത്തീസ്‌ഗഢ് നക്‌സലേറ്റ്ക
Representative Image (Source : Etv Bharat Network)

ധംതാരി (ഛത്തീസ്‌ഗഡ്) : ധംതാരി, ഗരിയാബന്ദ് അതിർത്തി പ്രദേശങ്ങളില്‍ നക്‌സലുകളും സുരക്ഷ സേനയും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ നക്‌സലേറ്റ് കൊല്ലപ്പെട്ടു. നാലോളം നക്‌സലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി നക്‌സൽ ഇൻചാർജ് എസ്‌ഡിഒപി ആർകെ മിശ്ര പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിൽ ഇരുപതോളം നക്‌സലേറ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്‌തത്. രണ്ട് ടീമുകളായി സ്ഥലത്ത് എത്തിയ പൊലീസുകാര്‍ക്ക് നേരെ നക്‌സല്‍ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തിരിച്ചടിച്ചു.

സംഘര്‍ഷം നടന്ന കാട്ടിൽ തെരച്ചിൽ നടക്കുന്നുണ്ടെന്നും ആർകെ മിശ്ര പറഞ്ഞു. ഇന്നലെ, ഛത്തീസ്‌ഗഡിലെ പിഡിയ ഗ്രാമത്തിനടുത്തുള്ള കാട്ടിൽ നക്‌സലുകളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഛത്തീസ്‌ഗഡിലെ കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ 18 നക്‌സലുകൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Also Read :ബിജാപൂരിൽ ഏറ്റുമുട്ടല്‍; ഒരു നക്‌സലിനെ വധിച്ച് സുരക്ഷാസേന - Naxal Killed In Encounter

Last Updated : May 11, 2024, 10:06 PM IST

ABOUT THE AUTHOR

...view details