കേരളം

kerala

ജാഗ്രതക്കുറവുണ്ടായത് ഡ്രൈവർക്ക്‌; മേയറെ പിന്തുണച്ച് എംവി ഗോവിന്ദൻ - mv govindan on arya rajendran issue

By ETV Bharat Kerala Team

Published : Apr 29, 2024, 7:02 PM IST

ആര്യ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തിൽ കെഎസ്‌ആര്‍ടിസി ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം വി ഗോവിന്ദൻ.

ARYA RAJENDRAN CONTROVERSY  MV GOVINDAN ON ARYA RAJENDRAN ISSUE  മേയറെ പിന്തുണച്ച് എം വി ഗോവിന്ദൻ  ARYA RAJENDRAN KSRTC DRIVER ISSUE
CPM Secretary MV Govindan reacted to the controversy between Mayor Arya Rajendran and KSRTC bus driver

തിരുവനന്തപുരം മേയറെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി, ജാഗ്രതക്കുറവുണ്ടായത് ഡ്രൈവർക്കെന്ന് വിമർശനം

തിരുവനന്തപുരം:കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേയർക്കല്ല ഡ്രൈവർക്കാണ് ജാഗ്രത കുറവുണ്ടായത്. ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംഎൽഎയുടെ ഇടപെടൽ വേണ്ടത് തന്നെയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യാനെത്തിയത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംഭവത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെന്‍ററിൽ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also Read:മേയറുടെ വാദം പൊളിയുന്നു, കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details