കേരളം

kerala

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ സമദാനി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്‌

By ETV Bharat Kerala Team

Published : Feb 28, 2024, 1:26 PM IST

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്‌ദു സമദ് സമദാനിയും തമിഴ്‌നാട്ടിൽ നവാസ് കനിയുമാണ് മത്സരിക്കുക

Muslim League Candidates Lok Sabha  Lok Sabha Election  മുസ്ലീം ലീഗ്‌ സ്ഥാനാർത്ഥികൾ  ലോക്‌സഭ തെരഞ്ഞെടുപ്പ്  ഇടി മുഹമ്മദ് ബഷീർ
lok sabha Candidates

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്‌

മലപ്പുറം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്‌ദു സമദ് സമദാനിയും മത്സരിക്കും. അതേസമയം തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കുളള സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് മത്സരിക്കുക. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ ലീഗ്‌ പരസ്‌പരം മാറ്റിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത് (Muslim League Candidates In Lok Sabha).

മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്ക് സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

കേരളത്തില്‍ യുഡിഎഫിനൊപ്പവും തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കൊപ്പവുമായിരിക്കും ലീഗ്‌ മത്സരിക്കുക. ഇരു മുന്നണിയിലെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാനും അവരെ വിജയിപ്പിക്കാനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കി സമദാനിയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്‌ലിം ലീഗിൽനിന്ന് പുറത്തുപോയ കെഎസ് ഹംസയാണ്.

ABOUT THE AUTHOR

...view details