കേരളം

kerala

'മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി വെറും പ്രഹസനം '; ഉദ്യോഗാർത്ഥികൾ

By ETV Bharat Kerala Team

Published : Feb 21, 2024, 4:09 PM IST

മുഖ്യമന്ത്രി യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി വെറും പ്രഹസനം, പ്രമുഖരുമായി മാത്രം ചർച്ച നടത്തിപ്പിരിഞ്ഞുവെന്ന് ആരോപണം

മുഖാമുഖം പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഒ ഉദ്യോഗാർത്ഥികൾ Mukhamukham pinarayi vijayan
cpo rank holders against chief minister pinarayi vijayan

'മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി വെറും പ്രഹസനം മാത്രം'; സിപിഒ ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. മുഖ്യമന്ത്രിയുടെ നവകേരളം പരിപാടി പോലെ മുഖാമുഖം പരിപാടിയും പ്രമുഖരുമായുള്ള ചായ സൽക്കാരം മാത്രമെന്ന് ആരോപണം.

നവ കേരള സൃഷ്‌ടിക്കായുള്ള നിർദ്ദേശങ്ങളും പരാതികളും അറിയിക്കാനുള്ള മുഖാമുഖം വേദിയിൽ തെരഞ്ഞെടുത്തവരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് ചടങ്ങിൽ പങ്കെടുത്ത സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ഇടിവി ഭാരതിനോട് പറഞ്ഞു (CPO rank holders against chief minister pinarayi vijayan's Mukhamukham programme).

കലാകായിക കായിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ അടക്കം രണ്ടായിരത്തോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. സിപിഒ പരീക്ഷയിലെ 530/2019 റാങ്ക് ലിസ്റ്റിൽ നിന്നും 21% നിയമനങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും, റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഏപ്രിലിൽ അവസാനിക്കുമെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ 10 ദിവസത്തോളം ആയി സമരം ചെയ്യുന്ന യുവാക്കളും മുഖാമുഖം പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യോത്തരവേളയിൽ തെരഞ്ഞെടുത്തവർ ചോദ്യം ചോദിക്കുകയും മുഖ്യമന്ത്രി മറുപടി പറയുകയാണ് ചെയ്‌തതെന്ന് ഇവർ പറഞ്ഞു. മറ്റുള്ളവരോട് അവരുടെ ചോദ്യങ്ങൾ വളണ്ടിയേഴ്സിന് നൽകാനാണ് നിർദേശിച്ചത്.

മുഖ്യമന്ത്രിയുടെ നവ കേരള സദസ്സ് ഫലപ്രാപ്‌തിയിലെത്തിയില്ലെന്നും പരാതികൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിമർശനം നിലനിൽക്കേയാണ് നവ കേരള സദസ്സിന്‍റെ തുടർച്ചയായി നടന്ന മുഖാമുഖം പരിപാടിക്കും പങ്കെടുത്തവരിൽ നിന്നും ആക്ഷേപം ഉയരുന്നത്.
140 നവ കേരള സദസ്സുകളിലും സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ ഫിഷറീസ് വകുപ്പിന് കൈമാറിയതായും തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറിയതായുമായാണ് ഇവർക്ക് മറുപടി ലഭിച്ചത്.
അതേസമയം പത്താം ദിവസവും സമരം കടുപ്പിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ. സിപിഒ റാങ്ക് ലിസ്റ്റിലെ നിയമനം വൈകുന്നു എന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ സമരത്തിന്‍റെ പത്താം ദിവസമായ ഇന്ന് തലമുണ്ഡനം ചെയ്‌തു , പ്രതീകാത്മക ശവസംസ്കാരം ചെയ്‌തും പ്രതിഷേധം തുടരുകയാണ്.

ABOUT THE AUTHOR

...view details