കേരളം

kerala

പ്രതിപക്ഷ സഖ്യത്തിന് സമനില തെറ്റി; തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നത് രഹസ്യമല്ലെന്ന് മോദി

By ETV Bharat Kerala Team

Published : Feb 27, 2024, 5:00 PM IST

ബിജെപി രാജ്യത്ത് നാനൂറിലധികം സീറ്റ് നേടും, ഇത്തവണയും പ്രതിപക്ഷത്തിന് അറിയാം അവര്‍ പരാജയപ്പെടുമെന്ന്. സമനില തെറ്റിയ പ്രതിപക്ഷം തന്നെയാണ് എപ്പോഴും ഉന്നം വയ്ക്കുന്നതെന്നും മോദി.

മോദി ഗ്യാരന്‍റി പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി pm modi guarentee Loksabha Election 2024
Modi's Kerala Promise, PM On Modi Guarentee

തിരുവനന്തപുരം: വരുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്തു സംഭവിക്കുമെന്നത് രഹസ്യമല്ലെന്നും 2024ല്‍ 400 സീറ്റു നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ മൂന്നാം സര്‍ക്കാരുണ്ടാക്കുക എന്നതാണ് മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ പുരോഗതിയില്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്ത പ്രതിപക്ഷം തന്നെ ലക്ഷ്യം വയ്ക്കുകയാണ്. അവര്‍ക്ക് സമനില തെറ്റി. തനിക്കെതിരെ വ്യക്തിപരമായി ആക്ഷേപം ചൊരിയുന്നത് ഇതിന്‍റെ ഭാഗമായാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി

'മോദി കാ ഗ്യാരന്‍റി' പ്രയോഗം തിരുവനന്തപുരത്തും പ്രധാനമന്ത്രി ആവർത്തിച്ചു. കേരളത്തിന്‍റെ സ്വപ്നങ്ങൾ സഫലീകരിക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്‍റിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയപ്പെടുമെന്നുറപ്പാണ്. മോദിയുടെ മൂന്നാം സര്‍ക്കാരിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. മോദിയുടെ മൂന്നാം വരവില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റും, ഇതാണ് മോദിയുടെ ഗ്യാരന്‍റിയെന്നും പ്രധാനമന്ത്രി.

അഴിമതിക്കെതിരെ തന്‍റെ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. അഴിമതിക്കു തുനിയുന്നവര്‍ രണ്ടാമതൊന്നാലോചിക്കും. മൂന്നാം മോദി സര്‍ക്കാരും അഴിമതിക്കെതിരെ ശക്തായി നിലകൊള്ളും, അതാണ് മോദിയുടെ ഗ്യാരന്‍റി (PM On Modi Guarentee)

കഴിഞ്ഞ 10 വര്‍ഷത്തെ മോദി ഭരണത്തില്‍ 25 കോടി ദരിദ്രരെ ദാരിദ്ര്യ രേഖയ്ക്കു മുകളില്‍ കൊണ്ടു വന്നു. മൂന്നാം സര്‍ക്കാര്‍ ഇനിയും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളില്‍ കൊണ്ടു വരും, അതാണ് മോദിയുടെ ഗ്യാരന്‍റി.

സെമി കണ്ടക്ടര്‍ മുതല്‍ ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യവരെ പ്രയോജനപ്പെടുത്തിയുള്ള തൊഴില്‍ സംരംഭങ്ങളാണ് മോദിയുടെ ഗ്യാരന്‍റി. കോണ്‍ഗ്രസ് ഒറ്റക്കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ജനങ്ങളുടെ ക്ഷേമമല്ല, ആ കുടുംബത്തിന്‍റെ തീരുമാനത്തിനാണ് കോണ്‍ഗ്രസിനു പ്രധാനം.

കേരളം ഉള്‍പ്പെടെ ബിജെപി ഭരിക്കാത്ത മറ്റൊരു സംസ്ഥാനത്തോടും കേന്ദ്ര സര്‍ക്കാരിന് വിവേചമനില്ലെന്നും ഇതു സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മോദി. കേരളത്തിന്‍റെ വികസനത്തിന് ബിജെപി എല്ലാകാലത്തും പ്രവർത്തിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുമെന്നും, വികസനത്തിൽ കേരളത്തിന് കേന്ദ്രം മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details