കേരളം

kerala

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിധി വന്നതോടെ പൂര നടത്തിപ്പിലെ ആശങ്ക ഒഴിഞ്ഞെന്ന് മന്ത്രി കെ. രാജൻ - Minister K Rajan Thrissur Pooram

By ETV Bharat Kerala Team

Published : Apr 15, 2024, 8:51 PM IST

പ്രശ്‌നം പൂർണമായി പരിഹരിക്കാനായി എന്ന് മന്ത്രി കെ രാജൻ. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാർ ഇടപെടലിൽ ദേവസ്വങ്ങൾ സന്തോഷം അറിയിച്ചുവെന്നും മന്ത്രി.

ELEPHANTS FITNESS CERTIFICATE  ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി വിധി  THRISSUR POORAM  മന്ത്രി കെ രാജൻ
minister-k-rajan-thrissur-pooram-elephants-fitness-certificate

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി വിധി വന്നതോടെ പൂര നടത്തിപ്പിലെ ആശങ്ക ഒഴിഞ്ഞു ; മന്ത്രി കെ. രാജൻ

തൃശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി വിധി വന്നതോടെ പൂര നടത്തിപ്പിലെ ആശങ്ക ഒഴിഞ്ഞെന്ന് മന്ത്രി കെ രാജൻ. പ്രശ്‌നം പൂർണമായി പരിഹരിക്കാനായി. എഴുന്നള്ളിപ്പിന് 50 മീറ്റർ ദൂരപരിധിയെന്ന തീരുമാനം മാറ്റി ആറാക്കിയത് ആശ്വാസമെന്നും അദ്ദഹം പറഞ്ഞു.

പൂര നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് സർക്കാർ അറിയിച്ചതാണ്. ആനയുടമകളുമായി സർക്കാർ സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാർ ഇടപെടലിൽ ദേവസ്വങ്ങൾ സന്തോഷം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ 6 മീറ്റർ ദൂരപരിധിയിൽ തീവെട്ടി ഉൾപ്പെടെ പാടില്ല എന്നാണ് ഹൈക്കോടതി അറിയിച്ചത്. തൃശൂർ പൂരത്തിൽ ആന എഴുന്നള്ളിപ്പിനെ ചെല്ലി പ്രതിസന്ധിയുണ്ടാക്കിയതോടെയാണ് വിഷയം പ്രത്യേക സിറ്റിങ്ങിലൂടെ ഹൈക്കോടതി പരിഗണിച്ചത്. ആചാരത്തിന്‍റെ ഭാഗമായി കുത്തു വിളക്കിന് ഹൈക്കോടതി അനുമതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരത്തിന് ആനകൾ നിൽക്കുന്നയിടത്തു നിന്നും ജനങ്ങൾ പാലിക്കേണ്ട ദൂരപരിധി കുടമാറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്ന് പാറമേക്കാവ് ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അറിയിച്ചതോടെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇളവ് ലഭിച്ചത്.

Also Read : തീവെട്ടി പാടില്ല, തൃശൂർ പൂരത്തിൽ ആനകൾക്ക് മുന്നിൽ ആറ് മീറ്റർ ദൂരം ഒഴിച്ചിടണം; ഹൈക്കോടതി

ABOUT THE AUTHOR

...view details