കേരളം

kerala

മണലൂറ്റും ജലമൂറ്റും മരംകൊള്ളയും: മംഗരപ്പുഴയ്‌ക്ക്‌ രക്ഷകനായി മാത്യു - Mangarapuzha in Kannur

By ETV Bharat Kerala Team

Published : Apr 24, 2024, 10:51 PM IST

വരൾച്ചയുടെ കാഴ്‌ചകൾ നാട്ടിൽ വാർത്തകളായി പരന്നൊഴുകുമ്പോൾ തണുപ്പൊഴുകുന്ന ഒരു പുഴയുടെ കഥ പറയുകയാണ് മംഗരപ്പുഴ, അതിന്‌ കാലവായി പഴയിടത് മാത്യു എന്ന കർഷകനും

THE STORY OF A RIVER  PAZHAYIDATH MATHEW  RIVER IN KANNUR  മംഗരപ്പുഴ പഴയിടത് മാത്യു
MANGARAPUZHA IN KANNUR

മംഗര പുഴ തണലൊഴുംകും പുഴയായി

കണ്ണൂർ: പൊള്ളുന്ന വെയിലാണ്. പുഴകളും അരുവികളും എല്ലാം വറ്റി വരണ്ടിരിക്കുന്നു. വരൾച്ചയുടെ കാഴ്‌ചകൾ നാട്ടിൽ വാർത്തകളായി പരന്നൊഴുകുമ്പോൾ തണുപ്പൊഴുകുന്ന ഒരു പുഴയുടെ കഥ പറയുകയാണ് മംഗരപ്പുഴയും ചപ്പാരപടവ് ഗ്രാമവും മാത്യു എന്ന കർഷകനും. ചപ്പാരപ്പടവിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മംഗരപുഴയ്ക്കടുത്തെത്താം. അവിടെയാണ് 68 കാരനായ പഴയിടത് മാത്യു എന്ന കർഷകന്‍റെ വീട്.

മണലൂറ്റിന്‍റെയും ജലമൂറ്റിന്‍റെയും മരം കൊള്ളയുടെയും കയ്യേറ്റങ്ങളുടെയും കഥ പറഞ്ഞ 1990 കളുടെ കാലഘട്ടം. വേനലിൽ അപ്രത്യക്ഷമാകുന്ന ജലവിധാനം. മരണത്തെ മുഖമുഖം കണ്ട മംഗര പുഴ. ഈ അവസ്ഥ മാറ്റിയെടുത്തത് ഒരു കൂട്ടം യുവാക്കൾ ആണ്. അവരെ നയിച്ച പ്രകൃതി സ്നേഹിയാണ് പഴയിടത്ത് മാത്യു എന്ന 68 വയസുകാൻ.

നാല് പതിറ്റാണ്ടായി പുഴയോട് ചേർന്ന് മാത്യു താമസിക്കുന്നു. മങ്ങര പുഴയോട് ചേർന്ന് ഭൂമി വാങ്ങി മരം വച്ചുപിടിപ്പിക്കുന്നു. ഉള്ള മരങ്ങൾ സംരക്ഷിക്കുന്നു. മാലിന്യങ്ങളെ പടിക്ക് പുറത്ത് നിർത്തുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് മങ്ങര പുഴയിൽ മണലൂറ്റും ജലമൂറ്റം മരംകൊള്ളിയും എല്ലാം പതിവാവുകയും മേഖലയിൽ ശുദ്ധ ജലക്ഷാമം നേരിടുകയും തുടങ്ങുകയും ചെയ്‌തതോടെയാണ് മാത്യുവിന്‍റെ മംഗരപുഴ രക്ഷാപ്രവർത്തനം തുടങ്ങിയത്.

മരം കൊള്ളക്കാർ ഒളിപ്പിച്ച മരത്തടികൾ പുറത്തെടുത്തത് അധികൃതർക്ക് കൈമാറി. മണലൂറ്റുകാരെ ഒളിച്ചിരുന്നു പിടികൂടി അധികൃതർക്ക് കൈമാറി. മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടു പിടിക്കാൻ എന്ന നിരീക്ഷണങ്ങൾ നടത്തി. ഇന്നിവിടെ സമീപങ്ങളിൽ സിസിടിവി ഉണ്ട്. ഇന്ന് മംഗര പുഴ തണലൊഴുംകും പുഴയായി. തണുപ്പോഴുകും പുഴയായി. ഇന്നിവിടെ മണലൂറ്റലില്ല ജലമൂറ്റിലില്ല കുട്ടികൾക്കും മറ്റും തണൽ ആസ്വദിച്ചു. തെളിനീര് കൊണ്ട് തണുപ്പിച്ചു ജീവിതം ആസ്വദിക്കാം.

ASLO READ:കാടും മേടും താണ്ടി പതഞ്ഞൊഴുകുന്നു പാമ്പാര്‍ ; വേനലിലും ജലസമൃദ്ധി, തൂവാനം, ലക്കം വെള്ളച്ചാട്ടങ്ങളും കണ്ണിന് കുളിര്‍മ

ABOUT THE AUTHOR

...view details