കേരളം

kerala

അമിതവേഗത്തിൽ വന്ന ലോറി നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചുകയറി: രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം, ആറ് പേര്‍ക്ക് പരിക്ക് - Accident at Koyilandy

By ETV Bharat Kerala Team

Published : May 2, 2024, 5:05 PM IST

അമിതവേഗത്തിൽ വന്ന ലോറി നിർത്തിയിട്ട കാറിലും പിക്കപ്പ് വാനിലും ഇടിച്ച് രണ്ടു വയസ്സുകാരി മരിച്ചു. അപകടം നടന്നത് കൊയിലാണ്ടിയില്‍

പാലക്കുളത്ത് വാഹനാപകടം  LORRY RAMS INTO CAR AT KOYILANDY  ലോറി നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചു  ACCIDENT AT PALAKKULAM
Lorry Rams Into Parked Car and Pickup Van at Koyilandy: One Killed and Six Severely Injured (Calicut bureau)

അപകടത്തിന്‍റെ ദൃശ്യങ്ങൾ (Calicut bureau)

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചോറോട് സ്വദേശി മുഹമ്മദ് ഇസ (2) ആണ് മരിച്ചത്. അമിതവേഗത്തില്‍ വന്ന ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അമിതവേഗത്തില്‍ വന്ന ലോറി നിർത്തിയിട്ട കാറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. നിർത്തിയിട്ട പിക്കപ്പ് വാനിലാണ് ആദ്യം ലോറി ഇടിച്ചത്. പിന്നീട് കാറിലും ഇടിക്കുകയായിരുന്നു. പഞ്ചറായി റോഡ് സൈഡിൽ നിർത്തിയിട്ടതായിരുന്നു കാർ.

ഇരു വാഹനങ്ങളെയും ഇടിച്ച ശേഷം സമീപത്തെ വീടിന്‍റെ മതിലിന് തട്ടിയാണ് ലോറി നിന്നത്. വടകര ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നന്നാക്കുവാനായി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. കാര്‍ നന്നാക്കുവാനായി ഡ്രൈവറായ യുവതി ആളെ തിരക്കി ഇറങ്ങിയതായിരുന്നു.

ഈ സമയത്താണ് ലോറി വന്നിടിച്ചത്. വടകര ചോറോട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ലോറിയുടെ ക്ലീനര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് സംഭവ സ്ഥലത്ത് നിന്നും ലോറിയുടെ അടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Also Read: നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിലേക്ക് ഇടിച്ച് കയറി; ഡ്രൈവര്‍ക്കും സഹായിക്കും ദാരുണാന്ത്യം

ABOUT THE AUTHOR

...view details