കേരളം

kerala

ആരുപിടിക്കും കോഴിക്കോട്; പൊരിഞ്ഞ പോരില്‍ ആവേശവോട്ടിങ്ങ് - Voting in Kozhikode constituency

By ETV Bharat Kerala Team

Published : Apr 26, 2024, 8:43 AM IST

Updated : Apr 26, 2024, 1:36 PM IST

കോഴിക്കോട്‌ മണ്ഡലത്തിലെ വിവിധ പോളിങ്‌ സ്റ്റേഷനുകളില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു

LOK SABHA ELECTION 2024  KOZHIKODE CONSTITUENCY  POLLING STATION  കോഴിക്കോട്‌ വോട്ടെടുപ്പ്‌ ആരംഭിച്ചു
VOTING IN KOZHIKODE CONSTITUENCY

കോഴിക്കോട്‌ മണ്ഡലത്തില്‍ വോട്ടെടുപ്പ്‌

കോഴിക്കോട്‌ : ജില്ലയിലെ വിവിധ പോളിങ്‌ ബൂത്തുകളില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു. പോളിങ്‌ ബൂത്തുകളില്‍ നീണ്ട നിരയാണ്‌ അനുഭവപ്പെടുന്നത്‌. കോഴിക്കോട്‌ മണ്ഡലത്തില്‍ 1206 പോളിങ്‌ സ്റ്റേഷനുകളാണ്‌ വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പില്‍ 6,91,096 പുരുഷന്മാരും 7,38,509 സ്‌ത്രീകളും 26 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 പേരാണ്‌ വോട്ട്‌ ചെയ്യാന്‍ അര്‍ഹര്‍.

വോട്ടെടുപ്പ്‌ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്‌ ശക്തമായ സുരക്ഷയാണ്‌ പോളിങ്‌ ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്‌. കള്ളവോട്ട്‌, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിങ്‌ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. വോട്ടെടുപ്പിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറ വഴി തത്സമയം നിരീക്ഷിക്കും.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലം.

ഇവിടെ യുഡിഎഫിന് വേണ്ടി നാലാം തവണയും വിജയമുറപ്പിച്ച് നിലവിലെ എംപി എം കെ രാഘവനും ഒപ്പം എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത് മുൻ മന്ത്രി എളമരം കരീമിനെയാണ്. എൻഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് എംടി രമേശുമാണ്‌ മത്സരിക്കുന്നത്‌.

ALSO READ:കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ നീണ്ട നിര

Last Updated :Apr 26, 2024, 1:36 PM IST

ABOUT THE AUTHOR

...view details