കേരളം

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: കാസർകോട് മൂന്ന് ദിവസത്തെ നിരോധനാജ്ഞ - Curfew in Kasaragod

By ETV Bharat Kerala Team

Published : Apr 24, 2024, 6:02 PM IST

Updated : Apr 24, 2024, 6:21 PM IST

വോട്ടെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

LOKSABHA ELECTION 2024  കാസർകോട്ട് മൂന്നു ദിവസം നിരോധനാജ്ഞ  144 IMPLEMENTED  COLLECTOR K IMBASEKHAR
144 implemented in Kasaragod for 3 days on th econtext of election : Collector K Imbasekhar

ലോക്‌സഭ തെരഞ്ഞെടുപ്പ്: കാസർകോട് മൂന്ന് ദിവസത്തെ നിരോധനാജ്ഞ

കാസർകോട് :ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കാസർകോട് ജില്ലയിൽ മൂന്നു ദിവസത്തെ നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്‌ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പൊതുയോഗങ്ങൾ പാടില്ല. അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും ജില്ല കലക്‌ടർ അറിയിച്ചു.

Also Read:വോട്ടിടാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമില്ല; പകരം ഈ രേഖകൾ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Last Updated :Apr 24, 2024, 6:21 PM IST

ABOUT THE AUTHOR

...view details