കേരളം

kerala

7 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി; പിരിച്ചുവിടല്‍ കരാര്‍ മാനദണ്ഡം പാലിക്കാതെ

By ETV Bharat Kerala Team

Published : Mar 2, 2024, 12:59 PM IST

നോട്ടിസ് പിരീഡോ ഒരു മാസത്തെ ശമ്പളമോ നൽകണമെന്ന മാനദണ്ഡം പാലിക്കാതെയാണ് പിരിച്ചുവിടൽ നടത്തിയത്

കെ എസ് ആർ ടി സി  KSRTC Sacked Seven Officers  KSRTC  KSRTC
KSRTC has Sacked Seven Officers Without Contract Rules

തിരുവനന്തപുരം :മുൻ ഗതാഗത മന്ത്രിയുടെ കാലത്ത് കെഎസ്ആർടിസിയുടെ മധ്യനിര മാനേജ്‌മെൻ്റ് ശക്തിപ്പെടുത്താൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഫിനാൻസ് ജനറൽ മാനേജർ, എച്ച് ആർ മാനേജർ അടക്കം ഏഴ് ഉദ്യോഗസ്ഥരെ കരാർ മാനദണ്ഡം ലംഘിച്ച് പിരിച്ചുവിട്ട് മാനേജ്മെൻ്റ് (KSRTC has Sacked Seven Officers Without Contract Rules). എച്ച് ആർ മാനേജർ ഷൈജു, ഫിനാൻസ് ജനറൽ മാനേജർ ബീന ബീഗം, സിവിൽ വിഭാഗത്തിലെ രണ്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയിനിമാർ എന്നീ കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്.

കരാർ പ്രകാരം ജൂലൈ വരെ സേവന കാലാവധി ഉണ്ടായിരുന്നിട്ടും ഫെബ്രുവരി 29 ന് രാത്രി 7 മണിക്ക് ശേഷം ഇ മെയിൽ സന്ദേശം വഴിയാണ് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് ഉദ്യേഗസ്ഥർക്ക് സിഎംഡി പ്രമോജ് ശങ്കർ നൽകിയത്. അന്നേ ദിവസം ഉദ്യോഗസ്ഥർ ചീഫ് ഓഫിസിൽ ഉണ്ടായിരുന്നെങ്കിലും ഇതേ കുറിച്ച് ഒരു സൂചന പോലും മാനേജ്മെൻ്റ് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ ആക്ഷേപം ഉന്നയിച്ചു.

ഏഴ് ഉദ്യോഗസ്ഥർക്കും വെവ്വേറെ മെയിൽ വഴിയാണ് പുറത്താക്കൽ ഉത്തരവ് നൽകിയത്. കരാർ പ്രകാരം പിരിച്ചുവിടണമെങ്കിൽ നോട്ടിസ് പിരീഡോ അല്ലെങ്കിൽ ഒരു മാസത്തെ ശമ്പളമോ നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് ഏഴ് ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടിരിക്കുന്നത്. മധ്യനിര മാനേജ്മെൻ്റ് ശക്തിപ്പെടുത്തണമെന്ന സുശീൽ ഖന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമിച്ച ഏഴ് പേരെയാണ് പിരിച്ചുവിട്ടത്. അപ്രതീക്ഷിതമായ പിരിച്ചുവിടലിൻ്റെ ആഘാതത്തിലാണ് ഉദ്യോഗസ്ഥർ.

Also read : 'കെഎസ്‌ആര്‍ടിസിയുടെ ദാരിദ്ര്യം മാറും, സര്‍ക്കാരിന്‍റേത് ശക്തമായ തീരുമാനം': കെബി ഗണേഷ്‌ കുമാര്‍

ABOUT THE AUTHOR

...view details