കേരളം

kerala

മില്ലറ്റ് കൃഷിയിൽ നൂറുമേനി വിളവുമായി കെഎസ്ആർടിസി കണ്ടക്‌ടർ

By ETV Bharat Kerala Team

Published : Feb 27, 2024, 4:07 PM IST

millet cultivation in calicut  ksrtc conductor millet cultivation  മില്ലറ്റ് കൃഷി  millet cultivation  മില്ലറ്റ് കൃഷി കോഴിക്കോട്
Millet Cultivation of ksrtc Conductor

സുനിൽകുമാറിന് ബസ് ടിക്കറ്റ് റാക്ക് മാത്രമല്ല കൃഷിയും കൈപ്പിടിയിൽ ഒതുങ്ങും കരിക്കിനാരി സുനിൽകുമാറിൻ്റെ കൃഷിയിടത്തിൽ ഇത്തവണ നൂറുമേനിയുടെ വിളവാണ് മില്ലറ്റ് കൃഷിയിൽ ലഭിച്ചത്.

മില്ലറ്റ് കൃഷിയിൽ നൂറുമേനി വിളവുമായി കെഎസ്ആർടിസി കണ്ടക്‌ടർ

കോഴിക്കോട് : മില്ലറ്റു കൃഷിയിൽ നൂറ് മേനി വിളവ് കൊയ്‌ത് ചാത്തമംഗലം വെള്ളനൂരിലെ കരിക്കിനാരി സുനിൽകുമാർ .വെള്ളനൂരിലെ തരിശു ഭൂമിയിൽ ചെയ്‌ത പരീക്ഷണ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കെഎസ്ആർടിസിയിലെ ( KSRTC ) കണ്ടക്‌ടറാണ് സുനിൽകുമാർ. പാരമ്പര്യമായി കിട്ടിയ കാർഷിക അറിവുകൾ ഒഴിവു വേളകളിൽ കൃഷിയിലേക്ക് കൂടി വിനിയോഗിച്ചപ്പോൾ ഓരോ വർഷവും വ്യത്യസ്‌തതയാർന്ന കാർഷിക വിളകളാണ് സുനിൽകുമാറിന്‍റെ കൃഷിയിടത്തിൽ വിളയുന്നത്. ഇത്തവണ മില്ലറ്റാണ് കൃഷിയിൽ പ്രധാനി. പരീക്ഷണമായിരുന്നു ഇത്തവണത്തെ മില്ലറ്റ് കൃഷി (Millet Cultivation). കാർഷികവകുപ്പിന്‍റെ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടുള്ള മില്ലറ്റ് കൃഷിയിൽ വെള്ളനൂരിലെ ഒന്നര ഏക്കർ സ്ഥലത്ത് നൂറുമേനി വിളവാണ് ലഭിച്ചത്. മറ്റ് കൃഷികളിൽ നിന്നും വ്യത്യസ്‌തമായി വെള്ളം വളരെ കുറച്ചു മതി എന്നതാണ് മില്ലറ്റ് കൃഷിയുടെ പ്രത്യേകത. കൂടാതെ പരിചരണവും പേരിനു മാത്രം. സുനിൽകുമാറിന്‍റെ മില്ലറ്റ് കൃഷിയിലെ മികവറിഞ്ഞ് മറ്റു കർഷകരും മില്ലറ്റ് കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. മില്ലറ്റു കൃഷിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ. മികച്ച വിളവ് കൊയ്യുന്നതിന്‍റെ സന്തോഷത്തിലാണ് സുനിൽകുമാർ.

ABOUT THE AUTHOR

...view details