കേരളം

kerala

ബൈക്ക് റാലിയും ഡിജെ മ്യൂസിക്കും; കാസര്‍കോട്ടെ കൊട്ടിക്കലാശം കളറായി - KOTTIKALASAM IN KASARAGOD

By ETV Bharat Kerala Team

Published : Apr 24, 2024, 8:14 PM IST

ആവേശം വാനോളം ഉയർത്തി കാസര്‍കോട്‌ മണ്ഡലത്തിലെ കൊട്ടിക്കലാശം. ബൈക്ക് റാലിയും ഡിജെ മ്യൂസിക്കും കൊട്ടിക്കലാശത്തിന്‍റെ മാറ്റു കൂട്ടി.

LOK SABHA CONSTITUENCIES  LOK SABHA ELECTION 2024  LOK SABHA ELECTION CAMPAIGN  തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
KOTTIKALASAM IN KASARAGOD

ആവേശത്തോടെ കൊട്ടിക്കലാശത്തിന്‌ സമാപനം

കാസർകോട്: കത്തുന്ന വേനൽ ചൂടിലും നാട് മുഴുവൻ വോട്ട് ഉറപ്പിക്കാൻ നടത്തിയ ഓട്ടത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. വീറും വാശിയും പ്രത്യക്ഷമായ കൊട്ടിക്കലാശത്തിൽ പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്നു. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ പയ്യന്നൂരിലും യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് പഴയ ബസ് സ്‌റ്റാൻഡിലും എൻഡിഎ സ്ഥാനാർഥി എം എൽ അശ്വനി പ്രസ് ക്ലബ്‌ ജംഗ്ഷനിലും കൊട്ടികലാശം നടത്തി.

ബൈക്ക് റാലിയും ഡിജെ മ്യൂസിക്കും കൊട്ടിക്കലാശത്തിന്‍റെ മാറ്റു കൂട്ടി. നിരവധി പ്രവർത്തകർ കൊട്ടികലാശത്തിൽ പങ്കെടുത്തു. നാളെ നിശബ്‌ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും. തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സ്ഥാനാർഥികൾ പരസ്യ പ്രചരണം അവസാനിപ്പിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്‍റെ റോഡ് ഷോ രാവിലെ 8.30 ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഹൊസങ്കടിയിൽ നിന്നാണ് ആരംഭിച്ചത്. ബിജെപി സ്ഥാനാർഥി അശ്വിനി കസബ കടപ്പുറത്തു നിന്നും മൂന്നുമണിക്ക് രാജ് മോഹൻ ഉണ്ണിത്താൻ റോഡ് ഷോ കളനാട് നിന്നും ആരംഭിച്ചു.

Also Read:ഭൂരിപക്ഷം മാറിമറിയുന്ന കാസർകോട് ; എകെജി മുതൽ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ

ABOUT THE AUTHOR

...view details