കേരളം

kerala

കള്ളനും തൊണ്ടിമുതലും കസ്റ്റഡിയില്‍; പിടിയിലായത് കള്ളന്‍ കണ്ണാടിക്കല്‍ ഷാജി

By ETV Bharat Kerala Team

Published : Feb 7, 2024, 5:05 PM IST

പ്രതി ഷാജി ദിവസങ്ങൾക്ക് മുമ്പ് നടക്കാവ് കുന്നത്ത് താഴത്തുള്ള വീടിന്‍റെ ടെറസിലൂടെ കയറി മോഷണം നടത്തിയിരുന്നു. മോഷ്‌ടിച്ച സ്വർണ്ണ മോതിരവും രണ്ടു മൊബൈൽ ഫോണുകളും പ്രതിയെ പിടികൂടിയ കുറ്റിക്കാട്ടൂരിലെ ലോഡ്‌ജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്രതി അറസ്റ്റിൽ  THEFT CASE  മോഷണക്കേസുകളിലെ പ്രതി  POLICE CASE  KERALA POLICE
Shaji A Native Of Kozhikode was arrested, Suspect involved in several theft cases

കോഴിക്കോട്:നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറ്റിക്കാട്ടൂരിലെ ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പിടികൂടിയത് (Shaji A Native Of Kozhikode was arrested).

ഏതാനും ദിവസങ്ങൾക്കു മുമ്പ് പുതിയനിരത്തുള്ള വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ആണ് പ്രതി പിടിയിലാവുന്നത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാർഡും, വെള്ളയിൽ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നൂറിലേറെ കേസുകളിൽ ഉൾപ്പെട്ട ആളാണ് ഷാജിയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details