കേരളം

kerala

പാരമ്പര്യ ചികിത്സാ വിധി കൈമാറുന്നതില്‍ വിമുഖത; നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്‌ടപ്പെട്ടു, മുഖമന്ത്രി

By ETV Bharat Kerala Team

Published : Feb 28, 2024, 4:14 PM IST

പാരമ്പര്യ വൈദ്യശാസ്ത്ര ചികിത്സാ രീതികൾ ശക്തിപ്പെടുത്താനുള്ള നയങ്ങളും കർമ്മപദ്ധതികളും വികസിപ്പിക്കേണ്ടതുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan പരമ്പരാഗത ചികിത്സാ രീതി മുഖ്യമന്ത്രി പിണറായി വിജയൻ പാരമ്പര്യ വൈദ്യശാസ്ത്രം Pinarayi Vijayan about ayurveda
Kerala CM Pinarayi Vijayan about ayurveda

പരമ്പരാഗത ചികിത്സാ രീതികൾ കൈമാറുന്നതില്‍ വിമുഖത; നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്‌ടപ്പെട്ടു - പിണറായി

തിരുവനന്തപുരം: പരമ്പരാഗത ചികിത്സാ രീതികൾ കൈമാറുന്നതിനുള്ള വിമുഖത വലിയ തോതിൽ ഉയരുകയാണെന്നും അതുകൊണ്ട് നാട്ടുവൈദ്യത്തിലെ അമൂല്യമായ പല അറിവുകളും നഷ്‌ടപ്പെട്ടുപോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തലസ്ഥാനത്ത് നടന്ന തദ്ദേശീയ വൈദ്യന്മാരുടെ സംസ്ഥാന സംഗമവും ചികിത്സ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ അത്തരം ഒരു പ്രതിസന്ധി ഇപ്പോൾ നിലനിൽക്കുന്നില്ല. ആരോഗ്യ മേഖലയിൽ രാജ്യത്തിനാകെ മാതൃകയാണ് നമ്മുടെ നാട്.

ആരോഗ്യ മേഖലയിലെ മുന്നോട്ടുള്ള കുതിപ്പിന് സംഭാവന നൽകാൻ തദ്ദേശീയ വൈദ്യന്മാർക്ക് കഴിയും. ആയുർവേദയും മറ്റു പരമ്പരാഗത ചികിത്സാ രീതികളെയും ഫലപ്രദമായി ഉപയോഗപ്രദമാക്കുന്നതിനൊപ്പം മറ്റ് ആരോഗ്യ സംവിധാനങ്ങളിലേക്ക് സംയോജിപ്പിക്കുന്നതിനു കൂടി പ്രത്യേക ഊന്നൽ നൽകണം.

പാരമ്പര്യ വൈദ്യശാസ്ത്ര ചികിത്സാ രീതികൾ ശക്തിപ്പെടുത്താനുള്ള നയങ്ങളും കർമ്മപദ്ധതികളും വികസിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് (28-02-2024) മുതൽ മാർച്ച്‌ 2 വരെയാണ് പരിപാടി (Kerala CM Pinarayi Vijayan).

സംസ്ഥാന സംഗമത്തിൽ വിവിധ ഊരുകളിൽ നിന്നും പ്രഗത്ഭരായ പാരമ്പര്യ വൈദ്യന്മാരാണ് എത്തിച്ചേരുന്നത്. ഉൽപന്ന പ്രദർശന വിപണനമേള, പരമ്പരാഗത ഭക്ഷ്യമേള, മരുന്നാവിക്കുളി, പട്ടികവർഗ്ഗ കലാരൂപങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details