കേരളം

kerala

കേരളത്തിന്‍റേത് നാടക സമരം, ബിജെപിക്കെതിരെ പോരാടാന്‍ നട്ടെല്ലുള്ള പാര്‍ട്ടി കോണ്‍ഗ്രസ് : കെസി വേണുഗോപാല്‍

By ETV Bharat Kerala Team

Published : Feb 9, 2024, 5:07 PM IST

പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾ അടിമുടി നിലവാരമില്ലാത്തതും തരംതാഴ്ന്നതുമെന്ന് കെ.സി. വേണുഗോപാല്‍ എംപി

kc venugopal byte  കെ സി വേണുഗോപാല്‍  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  നരേന്ദ്രമോദി  CONGRESS
kc venugopal against prime minister narendra modi

കേരളത്തിന്‍റേത് നാടക സമരം : കെ.സി. വേണുഗോപാല്‍

കാസര്‍കോട് :എല്‍ഡിഎഫിന്‍റെ ജന്തര്‍ മന്തറിലെ സമരത്തെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളത്തിന്‍റേത് നാടക സമരമാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ന്യായമല്ല. എന്നാല്‍ അതിനെതിരെ ഈ രീതിയിലുള്ള നാടക സമരമല്ല വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് പ്രതിരോധത്തിലാകേണ്ട ഒരു വിഷയവുമില്ല. ബിജെപിക്കെതിരെ പോരാടാന്‍ ധൈര്യവും, നട്ടെല്ലുമുള്ള ഏക പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്തുവന്നാലും ബിജെപിയുടെ ഫാസിസത്തിനെതിരെ പോരാടാന്‍ മുന്നോട്ടുവരുന്നത് കോണ്‍ഗ്രസും, നേതാക്കളായ രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ്(KC Venugopal Against Prime Minister Narendra Modi).

പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾ അടിമുടി നിലവാരമില്ലാത്തതും തരംതാഴ്ന്നതുമാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിച്ചത്. ആ മൂന്ന് മണിക്കൂറിനിടയിലും ഒരു പാര്‍ട്ടിയെ മാത്രമാണ് മോദി വിമര്‍ശിച്ചത്.

അദ്ദേഹത്തിന്‍റെ വിമര്‍ശനം മുഴുവന്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കെതിരെ മാത്രമായിരുന്നു. പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തോൽവിഭയമാണ് പ്രധാനമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്നത് വ്യക്തമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ABOUT THE AUTHOR

...view details