കേരളം

kerala

'ജെസ്‌ന ഗർഭിണി ആയിരുന്നില്ല, രക്തം പുരണ്ട വസ്‌ത്രം ലഭിച്ചിരുന്നില്ല'; വിശദീകരണവുമായി സിബിഐ - jesna missing case

By ETV Bharat Kerala Team

Published : Apr 19, 2024, 6:09 PM IST

ജെസ്‌നയുടെ പിതാവിന്‍റെ ഹര്‍ജിയില്‍ കോടതിയില്‍ വിശദീകരണം നല്‍കി സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നിപുൽ ശങ്കര്‍.

CBI EXPLAINS ABOUT INVESTIGATION  BLOOD STAINED CLOTHES CBI  JESNA CASE CBI EXPLAINS  ജെസ്‌ന തിരോധാന കേസ്
JESNA MISSING CASE

തിരുവനന്തപുരം: ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് തിരോധാന കേസ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍. ജെസ്‌നയുടെ രക്തം പുരണ്ട വസ്ത്രം കൈ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ല. ജെസ്‌ന ഗർഭിണി ആയിരുന്നില്ലെന്നും മരണപ്പെട്ടെന്ന കാര്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കറാണ് കോടതിയെ അറിയിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ജെസ്‌നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്നാണ് പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്തുവാനായി കോടതി നിർദ്ദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.

കേസിലെ പ്രധാന സംഭവങ്ങൾ സിബിഐ അന്വേഷണം നടത്തിയിട്ടില്ല. കേസിൻ്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തിയില്ല. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിക്ക് എങ്ങനെയാണ് ഇത്തരം വീഴ്‌ചകൾ സംഭവിക്കുന്നതെന്നും ജെസ്‌നയുടെ പിതാവിൻ്റെ അഭിഭാഷകൻ ശ്രീനിവാസന്‍ വേണുഗോപാല്‍ വാദിച്ചു.

എന്നാൽ കേസിൻ്റെ മുഴുനീള അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി എടുത്തിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22-നാണ് ജെസ്‌നയെ കാണാതാകുന്നത്.

ALSO READ:ജെസ്‌ന വ്യാഴാഴ്‌ചകളില്‍ പ്രാര്‍ഥിക്കാന്‍ പോയിരുന്നു, സഹപാഠി തെറ്റുകാരന്‍ അല്ല, മറ്റൊരു സുഹൃത്തുണ്ട് : ജെയിംസ്

ABOUT THE AUTHOR

...view details