എറണാകുളം:കാലടി സർവകലാശാല വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന മുന്‍ വിസി ഡോ എം വി നാരായണന്‍റെ അപ്പീല്‍ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്‌റ്റേ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഗവർണറുടെ നടപടി അംഗീകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവയ്‌ക്കുകയായിരുന്നു.
ജസ്‌റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഗവർണറുടെ പുറത്താക്കൽ നടപടി സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും സിംഗിൾ ബെഞ്ച് ഇക്കാര്യം കൃത്യമായി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ ഹർജി. കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി ഇന്നലെയാണ് (മാര്‍ച്ച് 22) കാലടി സർവകലാശാല വിസിയെ പുറത്താക്കിയ നടപടി ശരിവച്ചത്.