കേരളം

kerala

കരിപ്പൂരിൽ സ്വര്‍ണവേട്ട തുടരുന്നു: വീണ്ടും 63 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

By ETV Bharat Kerala Team

Published : Jan 29, 2024, 8:16 PM IST

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്‌സൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച 993 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണവേട്ട  സ്വര്‍ണം പിടികൂടി  Karippur airport  Gold smuggling
Gold worth rs 63 lakh seized at Calicut International Airport

മലപ്പുറം: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നും വരുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് 993 ഗ്രാം സ്വര്‍ണം പിടികൂടിയത് (Gold worth rs 63 lakh seized at Karippur airport). കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

993 ഗ്രാം ഭാരം വരുന്ന സ്വർണം മൂന്നു ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. 63 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്‌ദാനം ചെയ്‌ത 30,000 രൂപയ്ക്ക്‌ വേണ്ടിയാണ് സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്ന് പ്രതി ഉദ്യോഗസ്ഥർക്ക് മൊഴിനല്‍കി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്‌ച 3 കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ((Calicut International Airport) ) നിന്ന് പിടികൂടിയിരുന്നു. രണ്ട് പരിശോധനകളിലായി, യാത്രക്കാരൻ ഷൂവിൽ ഒളിപ്പിച്ച നിലയിൽ 1.4 കിലോ സ്വർണവും ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ 1.5 കിലോ സ്വർണവുമാണ് പിടി കൂടിയത്. ഇതിനെ തുടർന്ന് കരിപ്പൂരിൽ പരിശോധന ശക്തമാക്കിയിരുന്നു.

പീഡനക്കേസില്‍ പ്രതി അറസ്റ്റില്‍:കോഴിക്കോട് ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു (Man arrested in rape case of minor girl at Kunnamangalam). കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ പ്രേമം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിnd] കുന്ദമംഗലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

കുന്ദമംഗലം പോലീസ് ഇൻസ്പെക്‌ടർ എസ്. ശ്രീകുമാർ, എസ് ഐമാരായ അനീഷ്, അഭിലാഷ്, സുരേശൻ, സി പി ഒമാരായ വിശോഭ്, സജിത്, രജിത്ത് എന്നിവരുടെ നേതൃത്ത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details