കേരളം

kerala

ടി പി വധം; 'ആക്ഷേപിക്കുന്നവർക്കും അറിയാം സിപിഎമ്മിന് പങ്കില്ലെന്ന്'- ഇ പി ജയരാജൻ

By ETV Bharat Kerala Team

Published : Feb 27, 2024, 6:54 PM IST

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

T P Murdercase  E P Jayarajan  എൽ ഡി എഫ് കൺവീനർ  സിപിഎം  ടി പി ചന്ദ്രശേഖരൻ വധക്കേസ്
ടി പി വധകേസ്; സിപിഎമ്മിന് പങ്കില്ലെന്ന് ആക്ഷേപിക്കുന്നവർക്കും അറിയാം; ഇ പി ജയരാജൻ

തിരുവനന്തപുരം:ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് ആക്ഷേപിക്കുന്നവർക്കും അറിയാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എല്ലാ കാര്യങ്ങളും എല്ലാവർക്കുമറിയാം. സിപിഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാം. നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാം. സിപിഎമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. സിപിഎം കേസിൽ കക്ഷിയല്ലെന്നും ജയരാജൻ പറഞ്ഞു.

നിരപരാധികളായ പാർട്ടി നേതാക്കളെ കേസിൽ പെടുത്തുകയായിരുന്നു. സഖാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. മോഹനൻ മാസ്റ്ററെ പ്രതിചേർക്കാൻ ശ്രമിച്ചില്ലേ. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ല. കേസിന് സിപിഎം വരില്ലെന്ന് ആക്ഷേപിക്കുന്നവർക്കുമറിയാമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞ ഇരട്ട അക്കം ശരിയാണെന്നും പൂജ്യം പൂജ്യം വന്നാലും ഇരട്ട സംഖ്യയാണെന്നും ഇ പി ജയരാജൻ പരിഹസിച്ചു. രണ്ട് സീറ്റ് മാത്രമേ യുഡിഎഫ് ലീഗിന് അനുവദിക്കൂ. മൂന്നാം സീറ്റിന് നിർവാഹം ഇല്ല എന്നാണ് അവർ പറയുന്നത്. ആറുമാസം കഴിഞ്ഞ് രാജ്യസഭയിലേക്ക് പരിഗണിക്കാം എന്നും പറയുന്നു. ലീഗിനെ പരിഹസിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ? ഇതിനോട് പ്രതികരിക്കാനുള്ള ശേഷി ലീഗിനില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ലീഗിന് ജയിക്കാൻ കോൺഗ്രസിന്‍റെ വോട്ട് വേണ്ട. ലീഗിനെ പരിഹാസ കഥാപാത്രങ്ങളാക്കി അപമാനിച്ചു വിടുന്നു. യുഡിഎഫ് മുന്നണി ദുർബലപ്പെട്ടു കൊണ്ടിരിക്കുന്നു. ബിജെപിക്കും സംഘപരിവാറിനും എതിരെ പ്രവർത്തിക്കാൻ യുഡിഫിന് കഴിയില്ല. ഇങ്ങനെ അപഹാസ്യരായി നിൽക്കണോ എന്ന് ലീഗ് തന്നെ തീരുമാനിക്കട്ടെയെന്നും ഇ പി ജയരാജൻ പറഞ്ഞു. വലിയ സ്വീകാര്യതയാണ് ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നതെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details