കേരളം

kerala

കാറില്‍ കടത്തുകയായിരുന്ന 2 കോടി രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയില്‍ - Customs seized 2 crore worth gold

By ETV Bharat Kerala Team

Published : May 11, 2024, 10:32 PM IST

കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം ചെറുവത്തൂരിൽ വച്ച് കസ്റ്റംസ് പിടികൂടി.

KASARGOD GOLD SEIZED  KASARGOD CHERUVATHOOR GOLD CUSTOMS  രണ്ടു കോടിയുടെ സ്വർണം പിടികൂടി  കാസര്‍കോട് സ്വര്‍ണം
Gold Seized from Kasargod (Source : Etv Bharat Network)

കാസർകോട് : കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചെറുവത്തൂരിൽ വച്ച് മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ആഡംബര കാറിന്‍റെ രഹസ്യ അറയില്‍ കൊണ്ടു പോവുകയായിരുന്ന രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

സ്വര്‍ണം കൊണ്ട് പോകാന്‍ ഉപയോഗിച്ച ഫോഡ് കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വെളളിയാഴ്‌ച ചെറുവത്തൂര്‍ ദേശീയപാത 66ല്‍ വച്ചാണ് 2838.35 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണം പിടികൂടിയത്.

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് മംഗളൂരുവിലെ ആഭരണ നിര്‍മാണ ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമെന്നാണ് സൂചന.

Also Read :തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയില്‍ - Gold Seized From TVM Airport

ABOUT THE AUTHOR

...view details