കേരളം

kerala

പ്രധാനമന്ത്രി തന്ത്രിയാകാൻ പോലും മടിയില്ലാത്തയാൾ, വി ഡി സതീശന് അന്തവും കുന്തവുമില്ല : എംഎം മണി

By ETV Bharat Kerala Team

Published : Mar 18, 2024, 6:14 PM IST

കേരളത്തിൽ നിന്നും ജയിച്ചുപോയ യുഡിഎഫുകാർ മാമാപ്പണി കാണിക്കുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് എം എം മണി

CPM leader MM Mani  Prime Minister Narendra Modi  Lok Sabha Elections 2024  congress
CPM Leader MM Mani Criticizes Prime Minister Narendra Modi And Congress Based On Lok Sabha Elections

പ്രധാനമന്ത്രി തന്ത്രിയാകാൻ പോലും മടിയില്ലാത്തയാൾ, വി ഡി സതീശന് അന്തവും കുന്തവുമില്ല : എംഎം മണി

ഇടുക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയിൽ ഒരു തന്ത്രിയായി മാറി എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഒരു പ്രധാനമന്ത്രി ചെയ്യാത്ത പണിയാണ് പൂജാരിയായി മാറുക എന്നുള്ളത്. അതാണ് നരേന്ദ്രമോദി ചെയ്‌തത്. തന്ത്രിയാകാൻ പോലും മടിയില്ലാത്ത ആളാണ് പ്രധാനമന്ത്രിയെന്നും നെടുങ്കണ്ടത്തുവച്ച് എംഎം മണി പറഞ്ഞു. കേരളത്തിൽ നിന്നുപോയ യുഡിഎഫ് എംപിമാർ അണ്ണാക്കിനകത്ത് പുണ്ണാക്കുവച്ച് ഇരിക്കുകയാണ്. യുഡിഎഫുകാർ കേരളത്തിൽ നിന്ന് ജയിച്ചുപോയാൽ മാമാപ്പണി കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന് അന്തവും കുന്തവുമില്ല. ഇതുപോലെ നാണംകെട്ട ഒരു മനുഷ്യനില്ല. യാതൊരു ഉളുപ്പുമില്ലാതെ ശുദ്ധ അസംബന്ധം പുലമ്പുന്ന ആളാണ് പ്രതിപക്ഷ നേതാവ്. കൂടുവിട്ട് കൂടുമാറുന്ന നാറികളാണ് കോൺഗ്രസുകാർ. അതിനാൽ തന്നെ കേരളത്തിൽ നിന്ന് ജയിച്ചുപോയാൽ കോൺഗ്രസിന് ബിജെപിക്കെതിരെ പൊരുതുവാൻ സാധിക്കില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details