കേരളം

kerala

ബാറിലെ സംഘർഷത്തിനിടെ യുവാവിന്‍റെ ചുണ്ട് കടിച്ചുകീറി; രണ്ടുപേർ അറസ്‌റ്റിൽ - CONFLICT AT BAR

By ETV Bharat Kerala Team

Published : May 4, 2024, 10:49 PM IST

പ്രതികൾ യുവാവിന്‍റെ ചുണ്ട് കടിച്ചു കീറുകയും മൂക്കുപൊത്തിപ്പിടിച്ച് ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ച് മർദ്ദിക്കുകയും ചെയ്‌തു

LIP WAS BITTEN OFF DURING CONFLICT  PEOPLE WERE ARRESTED  ബാറില്‍ സംഘർഷം  യുവാവിന്‍റെ ചുണ്ട് കടിച്ചുകീറി
CONFLICT AT BAR (source: Etv Bharat reporter)

പത്തനംതിട്ട: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്‍റെ ചുണ്ട് കടിച്ചു കീറുകയും മൂക്കുപൊത്തിപ്പിടിച്ച് ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ച് മർദ്ദിക്കുകയും ചെയ്‌തതിന് രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. റാന്നി പഴവങ്ങാടി കരികുളം മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് (32) നാണ് ആക്രമത്തിൽ പരിക്കേറ്റത്. വടശ്ശേരിക്കര ചെറുകുളഞ്ഞി മധുരംകോട് വീട്ടിൽ വിഷ്‌ണുകുമാർ (30), പഴവങ്ങാടി ഐത്തല താഴത്തേതിൽ വീട്ടിൽ ജേക്കബ് തോമസ് (31) എന്നിവരാണ് പിടിയിലായത്.

ഇട്ടിയപ്പാറയിലെ റാന്നി ഗേറ്റ് ബാറിൽ വച്ചാണ് സംഘർഷത്തെത്തുടർന്ന് യുവാവിന് മാരകമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബാറിന്‍റെ കൗണ്ടറിൽ നിന്ന വിശാഖിനെ മുൻവിരോധം കാരണം ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റിയപ്പോൾ ഇരുവരും ചേർന്ന് പാർക്കിങ് ഏരിയയിൽ എത്തിച്ച് വിശാഖിനെ വടിയെടുത്ത് മർദ്ദിക്കുകയും, തുടർന്ന് ഭിത്തിയോട് ചേർത്തു വച്ച് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ഒന്നാം പ്രതി ചുണ്ട് കടിച്ചു മുറിക്കുകയുമായിരുന്നു.

വായുടെ വലതുവശം മുറിഞ്ഞുപോയി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് യുവാവിന്‍റെ മുറിഞ്ഞു തൂങ്ങിയ ചുണ്ട് തുന്നിചേർത്തത്. ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട വിശാഖിന്‍റെ മൊഴി രേഖപ്പെടുത്തി റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിൽ പ്രതികളെ ബാറിന് സമീപത്തുനിന്നും ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി.

രണ്ടാം പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിൾ, അടിക്കാനുപയോഗിച്ച മുളവടി എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ റാന്നി പൊലീസ് സ്റ്റേഷനിലെ രണ്ടുവീതം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

Also Read:ബാറില്‍ പിറന്നാളാഘോഷത്തിനിടെ സംഘര്‍ഷം, നാല് പേര്‍ക്ക് കുത്തേറ്റു

ABOUT THE AUTHOR

...view details