കേരളം

kerala

'ബിജെപി നടപ്പാക്കുന്നത് ആര്‍എസ്‌എസ്‌ അജണ്ട, ഭരണം ഹിറ്റ്‌ലറുടേതിന് സമാനം': മുഖ്യമന്ത്രി പിണറായി വിജയന്‍ - Pinarayi criticized BJP govt

By PTI

Published : Mar 25, 2024, 6:23 PM IST

Updated : Mar 25, 2024, 8:01 PM IST

ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഭാരത്‌ മാതാ കീ ജയ്‌' എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് മുസ്‌ലിമാണ്. അതുകൊണ്ട് സംഘ്‌പരിവാര്‍ അത് ഉപേക്ഷിക്കുമോയെന്നും ചോദ്യം. കേന്ദ്രത്തിന്‍റെ ഭരണം ഹിറ്റ്‌ലറുടേതിന് സമാനമാണെന്നും കുറ്റപ്പെടുത്തല്‍.

CM ABOUT BJP AND RSS  CM CRITICIZED BJP GOVT  CM PINARAYI VIJAYAN  PINARAYI ABOUT BJP GOVT
CM Pinarayi Vijayan About Central Govt And BJP

മലപ്പുറം : ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍എസ്‌എസ്‌ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‌ലറുടെ ആശയങ്ങളാണ് ആര്‍എസ്‌എസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

'ഭാരത്‌ മാതാ കീ ജയ്‌' എന്ന മുദ്രാവാക്യം ആദ്യ വിളിച്ചത് ഒരു മുസ്‌ലിമാണ്. അസീമുള്ള ഖാനാണ് ആദ്യമായി ഭാരത് മാതാ കീ ജയ്‌ എന്ന് വിളിച്ചത്. അതുകൊണ്ട് സംഘ്‌പരിവാര്‍ ആ മുദ്രാവാക്യം ഉപേക്ഷിക്കുമോ'യെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ മുദ്രാവാക്യം ആദ്യമായി വിളിച്ചത് അസീമുള്ള ഖാനാണെന്ന കാര്യം എത്ര സംഘ്‌പരിവാര്‍ നേതാക്കള്‍ക്ക് അറിയാം. അതുപോലെ തന്നെ 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം വിളിച്ചതും ഒരു മുസ്‌ലിമാണ്. ആബിദ് ഹസൻ എന്ന പഴയ നയതന്ത്രജ്ഞനാണ് ആദ്യം 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ഉയർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലും മുസ്‌ലീം ഭരണാധികാരികളും സാംസ്‌കാരിക പ്രതിഭകളും ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ മകന്‍ ദാരാ ഷിക്കോയുടെ സംസ്‌കൃത ഗ്രന്ഥത്തില്‍ നിന്നുള്ള 50ലധികം ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഇതാണിന്ന് ഇന്ത്യ മുഴുവന്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മുസ്‌ലീങ്ങളെ കൈമാറണമെന്ന് വാദിക്കുന്ന സംഘ്‌പരിവാർ നേതാക്കളും പ്രവർത്തകരും ഈ ചരിത്ര പശ്ചാത്തലം അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സിഎഎ നടപ്പാക്കുന്നതിലൂടെ ബിജെപി സർക്കാർ മുസ്‌ലീങ്ങളെ രാജ്യത്തെ രണ്ടാം ഗ്രേഡ് പൗരന്മാരാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഈ നീക്കം എന്ത് വില കൊടുത്തും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്ന് അഭയം തേടുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുന്നതാണ് സിഎഎയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നതെന്നും എന്നാല്‍ അതിന്‍റെ യഥാർഥ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സർക്കാർ ഒഴികെ ലോകത്തെ ഒരു രാജ്യവും അഭയാർഥികളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഫാസിസ്റ്റ് ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലറുടെ നിലപാടിന് സമാനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ആശയങ്ങളില്‍ നിന്നാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രത്യയ ശാസ്‌ത്രവും ഘടനയും സ്വീകരിച്ചത്. ക്രിസ്‌ത്യാനികളെയും മുസ്‌ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളായി ആര്‍എസ്എസ്‌ ചിത്രീകരിച്ചു. അവരുടെ പ്രത്യയ ശാസ്‌ത്രം ഏതെങ്കിലും പുരാതന ഗ്രന്ഥങ്ങളില്‍ നിന്നോ വേദങ്ങളില്‍ നിന്നോ എടുത്തിട്ടുള്ളതല്ല മറിച്ച് ഹിറ്റ്‌ലറില്‍ നിന്നുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരാണ് ആദ്യം ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക. സിഎഎയ്‌ക്കെതിരെ എല്ലാവരെയും രാഷ്‌ട്രീയത്തിനതീതമായി കൊണ്ടുവരാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചെങ്കിലും പ്രതിപക്ഷമായ കോൺഗ്രസ് പിന്നീട് അതിൽ നിന്ന് പിന്മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിഎഎ വിരുദ്ധ സമരത്തിൽ അവര്‍ക്ക് ആത്മാർഥതയില്ല. ഡൽഹിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ സംഘ്‌പരിവാർ അക്രമം അഴിച്ചുവിട്ടപ്പോൾ കലാപകാരികൾക്ക് കേന്ദ്രം മൗനാനുവാദം നൽകിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : Mar 25, 2024, 8:01 PM IST

ABOUT THE AUTHOR

...view details