കേരളം

kerala

ഡിവൈഎഫ്ഐ സുപ്രീംകോടതിയിലേക്ക്, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

By ETV Bharat Kerala Team

Published : Mar 12, 2024, 11:14 AM IST

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ സുപ്രീംകോടതിയിൽ ഹർജി നൽകും.

Citizenship Amendment Act  DYFI Moves Supreme Court  DYFI against CAA  Central Govt Implemented CAA
DYFI Moves Supreme Court Against Citizenship Amendment Act

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിം എം പി (DYFI Moves Supreme Court Against CAA) . രാജ്യത്തിന്‍റെ ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് എ എ റഹിം എം പി ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിദഗ്‌ധരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. രാഷ്‌ട്രീയമായും പൗരത്വ നിയമഭേദഗതിയെ നേരിടാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും എ എ റഹിം അറിയിച്ചു.

അതേസമയം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നതിനെതിരെ മുസ്ലിം ലീഗ് നാളെ സുപ്രീംകോടതിയില്‍ സ്‌റ്റേ ഹർജി നൽകും. നിയമത്തിനെതിരെ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് മുസ്ലിം ലീഗ്. കെപിസിസി നേതൃയോഗത്തിന് ശേഷം കോൺഗ്രസും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് ആസൂത്രണം നൽകും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇത് വിശദീകരിക്കാനായി വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുൻപുള്ള കേന്ദ്രസർക്കാരിന്‍റെ അപ്രതീക്ഷിത നീക്കം ഉണ്ടാകുന്ന രാഷ്‌ട്രീയ പ്രതിഫലനങ്ങൾ നിർണായകമാണ്.

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം :പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ് (Protest Against CAA In Kerala). മണ്ഡലതലത്തില്‍ ഇന്നാണ് (12-03-2024) യുഡിഎഫ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് യുഡിഎഫ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത് (UDF Protest Against CAA).

നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുഡിഎഫ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വ്യക്തമാക്കിയിരുന്നു.

അതേസമയം, വിഷയത്തില്‍ ഇടതുമുന്നണിയുടെ പ്രതിഷേധവും ഇന്ന് നടക്കും. രാജ്‌ഭവനിലേക്കാണ് എല്‍ഡിഎഫിന്‍റെ പ്രതിഷേധ മാര്‍ച്ച്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രാവിലെ 11ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും (LDF Protest Against CAA).

ALSO READ : പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല; നിലപാടാവര്‍ത്തിച്ച് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details