കേരളം

kerala

കെട്ടിടത്തിൽ നിന്നും വീണ് സിനിമ തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം

By ETV Bharat Kerala Team

Published : Jan 31, 2024, 3:31 PM IST

തൃശൂർ ചങ്ങരംകുളത്ത് കെട്ടിടത്തിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ സിനിമ തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം

Cinema Theater Owner Died  K O Joseph Died In Thrissur  തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം  അഭിലാഷ് തിയേറ്റർ ഉടമ മരിച്ചു
മുക്കം അഭിലാഷ് തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് സിനിമ തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം. മുക്കം അഭിലാഷ് തിയേറ്റർ ഉടമ കെഒ ജോസഫ് കിഴക്കരക്കാട്ട് എന്ന അഭിലാഷ് കുഞ്ഞേട്ടൻ (73) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:45 ഓടെ സുഹൃത്തിന്‍റെ ചങ്ങരംകുളം മാർസ് അവന്യൂ ബിൽഡിങ് സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നും കാൽ വഴുതി വീണാണ് അപകടം ഉണ്ടായത്.

അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് ഏറ്റിരുന്നു. തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചതിന് ശേഷം ഇന്ന് രാത്രി 7 മണിക്ക് മുക്കത്തെ വീട്ടിൽ എത്തിക്കും.
സംസ്‌കാരം നാളെ (വ്യഴാഴ്‌ച ) ഉച്ചക്ക് 2:30 ന് മുക്കം സാക്രെട് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ നടക്കും. കോഴിക്കോട് എആർസി കോർണേഷൻ തിയേറ്റർ, മുക്കത്തെ അഭിലാഷ്, അന്നാസ്‌, റോസ്, ലിറ്റിൽ റോസ് തുടങ്ങിയ തിയേറ്ററുകളുടെ ഉടമയാണ്.
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫെബ്ഒക്ന്‍റെ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു.

ABOUT THE AUTHOR

...view details